മട്ടന്നൂർ: ചാലോട് കൂറ്റൻ ആൽമരം കടപുഴകി വീണു. ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് ചാലോട് റോഡരികിലെ ആൽമരം കടപുഴകി വീണത്.
വൈദ്യുത തൂണുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് അർധരാത്രിയോടെ ആൽമരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
സംഭവത്തെ തുടർന്ന് മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി ടി.വി. രവീന്ദ്രൻ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.
Tags : nattu vishesham huge banyan down in a landslide.