x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മാ​ക് സൈ​ല​ന്‍റ് ഹീ​റോ​സ് അ​വാ​ർ​ഡു​ക​ൾ കൈ​മാ​റി


Published: June 8, 2026 08:04 AM IST | Updated: June 8, 2026 08:04 AM IST

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ ഇ​വ​ന്‍റ് മാ​നേ​ജ​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള (ഇ​മാ​ക്) യു​ടെ സൈ​ല​ന്‍റ് ഹീ​റോ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ന്ന പു​ര​സ്കാ​ര നി​ശ​യു​ടെ എ​ട്ടാം പ​തി​പ്പ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി ആ​ന​ന്ദ് ലേ​ബ​ലി​ന്‍റെ സ്ഥാ​പ​ക​നും ഡി​സൈ​ന​റും സം​രം​ഭ​ക​നു​മാ​യ ഹ​രി ആ​ന​ന്ദി​നാ​ണ് ഇ​ക്കു​റി പു​ര​സ്കാ​രം.

ഇ​മാ​ക് അം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​മാ​ക് മെ​ഡ്കെ​യ​ർ എ​ന്ന ക്ഷേ​മ പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് രാ​ജു ക​ണ്ണ​ന്പു​ഴ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഹ​നാ​ൻ കെ. ​അ​രീ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ധി​ഷ​ൻ അ​മ്മാ​ന​ത്ത്, ട്ര​ഷ​റ​ർ പ്ര​വീ​ണ്‍ ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജേ​ഷ് മു​കു​ന്ദ​ൻ, സൈ​ല​ന്‍റ് ഹീ​റോ​സ് - 2026 ക​ണ്‍​വീ​ന​ർ ജോ​യ​ൽ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Heroes Awards

Recent News

Corehub Up