തൃശൂർ: തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു മുന്നോടിയായ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് പൊന്തിഫിക്കൽ ദിവ്യബലി, നൊവേന, ആരാധന എന്നിവയ്ക്കു വിജയപുരം രൂപത സഹായമെത്രാൻ റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറന്പിൽ മുഖ്യ കാർമികത്വം വഹിച്ചു. ഊട്ടുസദ്യ നേർച്ചപ്പായസത്തിന്റെ ആശീർവാദവും അദ്ദേഹം നിർവഹിച്ചു.
പ്രസുദേന്തി ദിനമായ ഇന്നു രാവിലെ 6.30, 10.30നു നടക്കുന്ന ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ഫ്രാൻസിസ് കൈതത്തറ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ടു 4.30ന് പ്രസുദേന്തി വാഴ്ച, പൊന്തിഫിക്കൽ ദിവ്യബലി, നൊവേന എന്നിവയ്ക്കു വാരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് ഏഴിന് ദിവ്യബലിക്ക് ഫാ. ഡൊമിനിക് പിൻഹീറോ മുഖ്യകാർമികനാകും.
തിരുനാൾ ദിനമായ നാളെ പുലർച്ചെ 5.30ന് ദിവ്യബലി, നൊവേനയോടെ തുടക്കമാകും. 10.30ന് പൊന്തിഫിക്കൻ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നേതൃത്വംനൽകും. വൈകീട്ടു 4.30ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും.
Tags : nattu vishesham Latin Church.