x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല്‍​ജോ​യു​ടെ വീ​ട്ടി​ല്‍ സു​രേ​ഷ് ഗോ​പി​യെ​ത്തി


Published: June 8, 2026 07:59 AM IST | Updated: June 8, 2026 07:59 AM IST

കോ​ടാ​ലി: പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു​വ​യ​സു​കാ​ര​ന്‍ ക​ട​മ്പോ​ട് കാ​വു​ങ്ങ​ല്‍ വീ​ട്ടി​ല്‍ സി​ല്‍​ജോ​യു​ടെ മ​ക​ന്‍ ആ​ല്‍​ജോ​യു​ടെ വീ​ട്ടി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി എ​ത്തി.

ആ​ല്‍​ജോ​യു​ടെ മാ​താ​പി​താ​ക്ക​ളേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി ആ​ല്‍​ജോ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നോ​ഷി​ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. പാ​മ്പു​ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന അ​നോ​ഷി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഭാ​വി​ക്കും എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ക​ട​മ്പോ​ടു​ള്ള ആ​ല്‍​ജോ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ത്.

ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ജേ​ക്ക​ബ്, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​ഗേ​ഷ്, പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പ​ന്ത​ല്ലൂ​ര്‍, വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി​ത ച​ന്ദ്ര​ന്‍, മ​റ്റ​ത്തൂ​ര്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍ വെ​ട്ടി​യാ​ട്ടി​ല്‍ എ​ന്നി​വ​രും മ​ന്ത്രി സു​രേ​ഷ്‌ ഗോ​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.


ഏ​പ്രി​ല്‍ ഒ​മ്പ​തി​നാ​ണ് വീ​ട്ടി​ല്‍ ഉ​റ​ങ്ങി​കി​ട​ന്നി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ല്‍​ജോ​ക്കും അ​നോ​ഷി​നും ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​ത്. ആ​ല്‍​ജോ അ​ന്നു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു.ഗു​രു​ത​ര​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​നോ​ഷ് പ​ത്തു​ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

Tags : nattu vishesham Suresh Gopi arrives

Recent News

Corehub Up