മട്ടന്നൂർ: മണക്കായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയോടെ മണക്കായിലായിരുന്നു അപകടം.
പരിക്കേറ്റ കർണാടക സ്വദേശികൾക്ക് ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ പ്രഥമ ശ്രുശ്രൂഷ നൽകി. കർണാടയിൽ നിന്നു കൊട്ടിയൂരിൽ പോയി തിരിച്ച് ഉരുവച്ചാൽ-മണക്കായി റോഡ് വഴി പറശിനിക്കടവിലേക്ക് പോകവെയാണു കാറുമായി കൂട്ടിയിടിച്ചത്. റോഡ് പരിചയക്കുറവാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
Tags : nattu vishesham Two injured car-bike collision