ചെറുപുഴ: കോക്കടവ് ചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ കോക്കടവ് അങ്കണവാടിയും പരിസരവും ശുചീകരിച്ചു. കെട്ടിടത്തിന് സമീപം വളർന്നു നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി. വാട്ടർ ടാങ്കും ശുചീകരിച്ചു. ജോസ് ഇടക്കര, ബാബു ചെമ്മലവീട്ടിൽ, ദിലീപ് പുതിയിടത്ത്, സണ്ണി അമ്പാട്ട്, തോമസ് പുളിമൂട്ടിൽ, അജയ് ഇഞ്ചിക്കൽ, സിജോ ഇരുട്ടുകാട്ടിൽ, ബെന്നി ആടിമാക്കൽ, സജി അമ്പാട്ട്, അങ്കണവാടി അധ്യാപിക മിനി ചായനാനിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Anganwadi