ചാലക്കുടി: ഫൊറോന ഇടവകയിലെ ചേനത്തുനാട് സെന്റ് മേരീസ് കുരിശുപള്ളിയുടെ കൂദാശകർമം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വികാരി ഫാ. വർഗീസ് പാത്താടൻ, മുൻ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ, ഫാ. പയസ് ചിറപ്പണത്ത്, ഫാ. ജോസ് പാലാട്ടി എന്നിവരും ഫാ. ലിജൊ മഞ്ഞപ്രക്കാരനും സഹകാർമികരായി. ദേവാലയ അങ്കണത്തിൽ എത്തിച്ചേർന്ന ബിഷപ്പിനെ വികാരി ഫാ. വർഗീസ് പാത്താടൻ, ജനറൽ കൺവീനർ സി.കെ. പോൾ, ട്രസ്റ്റിമാരായ മനോജ് സെബാസ്റ്റ്യൻ, റിജു സെബാസ്റ്റ്യൻ, സുനിൽ ഡേവിഡ് ചക്കാലക്കൽ, പോളി വർഗീസ് മേച്ചേരി, അസി. വികാരിമാരായ ഫാ. ആൽബിൻ പുതുശേരി, ഫാ. ജോയൽ പുല്ലേലി, ഫാ. സിന്റോ പോഴോലിപറമ്പിൽ, തിരുനാൾ പ്രസുദേന്തി തെക്കൻ മാച്ചാംമ്പിള്ളി ഡേവി എന്നിവർചേർന്ന് സ്വികരിച്ചു. വണക്കമാസ തിരുനാളും ആഘോഷിച്ചു.
Tags : nattu vishesham Chenathunadu Cross Church