x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രീ​പ്പു​ഴ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മി​ക്കും: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി


Published: June 8, 2026 06:25 AM IST | Updated: June 8, 2026 06:25 AM IST

കൊ​ല്ലം : മു​ക്കാ​ട് ഉ​ള്‍​പ്പെ​ടെ ഏ​ഴ് തു​രു​ത്തു​ക​ളി​ലേ​ക്ക് ദേ​ശീ​യ​പാ​ത 66 ല്‍ ​നി​ന്ന് പു​തി​യ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.
കാ​വ​നാ​ട് കു​രീ​പ്പു​ഴ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ര​ണ്ട് സ​ര്‍​വീ​സ് റോ​ഡു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് വാ​ഹ​ന​ങ്ങ​ള്‍​ക്ക് യൂ​ടേ​ണെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​കും റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.
ഫാ​ത്തി​മ ഐ​ല​ന്‍റ് പാ​ല​ത്തി​ലൂ​ടെ പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി റോ​ഡി​ലൂ​ടെ തു​രു​ത്തു​ക​ളി​ലെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടി​പ്പാ​ത​യി​ലൂ​ടെ​യു​ള്ള റോ​ഡി​ന്റെ ഒ​രു​വ​ശ​ത്ത് 12 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച ഓ​ട അ​ടി​പ്പാ​ത​യി​ല്‍ നി​ന്ന് പി​ഡ​ബ്ല്യു​ഡി റോ​ഡി​ലൂ​ടെ തു​രു​ത്തു​ക​ളി​ലെ​ത്തു​ന്ന​തി​നു​ള്ള ഗ​താ​ഗ​ത​മാ​ര്‍​ഗ​ത്തെ ത​ട​സ​പ്പെ​ടു​ത്തി. കാ​ല്‍​ന​ട​യാ​യി പോ​ലും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് റോ​ഡി​ലെ​ത്താ​ന്‍ ക​ഴി​യാ​താ​യി.

നി​ല​വി​ല്‍ മു​ക്കാ​ടി​ലും മ​റ്റു തു​രു​ത്തു​ക​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ കാ​വ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ യാ​ത്ര ചെ​യ്യേ​ണ്ട ദു​സ്ഥി​തി​യി​ലാ​ണ്. അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന് 50 മീ​റ്റ​ര്‍ അ​ടു​ത്തു​വ​രെ​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഓ​ട​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി അ​റ​ബി​ക്ക​ട​ലി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് യാ​ത്രാ​സൗ​ക​ര്യം മു​ട​ക്കി ഉ​യ​ര​ത്തി​ലു​ള്ള ഓ​ട കെ​ട്ടി​പ്പൊ​ക്കി​യ​ത്.

എം​പിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി വി​ശ​ദ​മാ​യ ച​ര്‍​ച്ച ചെ​യ്ത​തി​നു ശേ​ഷം പു​തി​യ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up