ശ്രീകണ്ഠപുരം: കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കു പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ പരിപ്പായി ബസ്സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. തളിപ്പറന്പ് ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷം സമീപത്തെ വീട്ടു മതിലിലും ഇടിച്ച് ഓടയിലേക്ക് താഴുകയായിരുന്നു.
Tags : nattu vishesham car carrying Karnataka Sangh