x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഴജന്തുക്കളുടെ താവളമായി പെ​രും​കു​ളം പമ്പ് ഹൗസ്


Published: June 8, 2026 06:23 AM IST | Updated: June 8, 2026 06:23 AM IST

കാട് മൂടിയ പ​മ്പ് ഹൗ​സ് കെ​ട്ടി​ടം.

കൊ​ട്ടാ​ര​ക്ക​ര: പെ​രും​കു​ളം ഗ്രാ​മ​ത്തി​നു ശാ​പ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ് കാ​ടു​മൂ​ടി​യ പ​മ്പ് ഹൗ​സ് കെ​ട്ടി​ടം. ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​ത്. ര​ണ്ടും പു​റ​മെ കാ​ണാ​നാ​കാ​ത്ത​വി​ധം കാ​ട് മൂ​ടു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ൾ ഇവിടെ ത​മ്പ​ടി​ക്കു​ന്ന​തു വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്നു​ണ്ട്. പ​ക​ലും രാ​ത്രി​യും ഈ ​ഭാ​ഗ​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രും​കു​ളം ദേ​വീ​ക്ഷേ​ത്ര​ത്തി​നും ബാ​പ്പു​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്കും സ​മീ​പ​ത്താ​യാ​ണ് കാ​ടു​മൂ​ടി ന​ശി​ക്കു​ന്ന പ​മ്പ് ഹൗ​സും ജ​ല​സം​ഭ​ര​ണി​യും സ്ഥി​തി ചെ​യ്യു​ന്ന​ത്. തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ, സ്ഥ​ലം വൃ​ത്തി​യാ​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആവശ്യം. പു​തി​യ സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യാ​ണ​വ​ർ.

കു​ണ്ട​റ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗം

കു​ണ്ട​റ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഇ​വി​ടെ പ​മ്പു​ഹൗ​സും ജ​ല​സം​ഭ​ര​ണി​യും സ്ഥാ​പി​ച്ച​ത്. പെ​രും​കു​ളം ഗ്രാ​മ​ത്തി​ന്‍റെ ക​ണ്ണാ​യ സ്ഥ​ലം അ​ന്ന് പൊ​ന്നും​വി​ല​കൊ​ടു​ത്ത് ഏ​റ്റെ​ടു​ത്ത​താ​ണ്. കൊ​ട്ടാ​ര​ക്ക​ര പൂ​വ​റ്റൂ​ർ റോ​ഡ​രി​കി​ലെ ഭൂ​മി​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു കെ​ട്ടി​ടം നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും ഒ​രു ദി​വ​സം പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല.

കു​ണ്ട​റ പ​ദ്ധ​തി​യി​ലെ ജ​ലം വ​ലി​യ സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ച്ചു കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ സം​ഭ​ര​ണി​യി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ ട്രാ​ക്കി​ന് അ​ടി​യി​ൽ​ക്കൂ​ടി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കേ​ണ്ട​താ​യി വ​ന്നു.

അ​ന്ന് റെ​യി​ൽ​വേ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. അ​തോ​ടെ ഭൂ​മി​യും കെ​ട്ടി​ട​വും അ​നാ​ഥ​മാ​യി. രാ​ജീ​വ് ഗാ​ന്ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ള​ക്ക​ട- പ​വി​ത്രേ​ശ്വ​രം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ശു​ദ്ധീ​ക​ര​ണ ശാ​ല​യും ജ​ല​സം​ഭ​ര​ണി​യു​മൊ​ക്കെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് അ​ധി​ക ദൂ​ര​മി​ല്ലാ​ത്ത റേ​ഡി​യോ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ​ഴ​യ പ​മ്പ് ഹൗ​സ് ഇ​നി വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്ക് ആ​വ​ശ്യ​മി​ല്ല. കെ​ട്ടി​ടം പൊ​ളി​ഞ്ഞ​തി​നാ​ൽ സ്ഥ​ല​മെ​ങ്കി​ലും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up