x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണി​ക്കാ​വ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട്; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍


Published: June 8, 2026 06:29 AM IST | Updated: June 8, 2026 06:29 AM IST

പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഭ​ര​ണി​ക്കാ​വ് ബ​സ് സ്റ്റാ​ന്‍​ഡ്.

കൊ​ല്ലം : മ​ഴ​യെ​ത്തി​യ​തോ​ടെ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യ ഭ​ര​ണി​ക്കാ​വ് ബ​സ് സ്റ്റാ​ന്‍​ഡ് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. ബ​സ് സ്്റ്റാ​ന്‍​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​ക​ള്‍ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ലെ സ്റ്റാ​ന്‍​ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

ബ​സ് സ്റ്റാ​ന്‍​ഡ് ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. ടാ​ര്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ള്‍ രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്. കി​ഴ​ക്കേ​യ​റ്റ​ത്താ​യി പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. കു​ഴി​ക​ള്‍ ക​ട​ന്ന് ബ​സു​ക​ള്‍​ക്ക് ക​യ​റ്റം ക​യ​റാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍
കാ​ല്‍ ന​ട യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, തെ​ക്കു​ഭാ​ഗ​ത്തെ ഓ​ട​യി​ലും സ​മീ​പ​ത്തെ​യും മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​പ്പാ​ക്കു​ന്നി​ല്ല. ഉ​യ​ര​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ത്തി​നാ​ല്‍ വെ​ളി​ച്ച കു​റ​വ് നേ​രി​ടു​ക​യാ​ണ്.

ഓ​രോ മ​ഴ​ക്കാ​ല​ത്തും ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സ്വ​ന്തം പ​ണ​മു​പ​യോ​ഗി​ച്ച് കു​ഴി​ക​ള​ട​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ നാ​ലു​ത​വ​ണ കു​ഴി​ക​ള​ട​ച്ചു.

അ​ടു​ത്തി​ടെ ആ​യി​ര​ങ്ങ​ള്‍​മു​ട​ക്കി ക്വാ​റി മാ​ലി​ന്യ​മെ​ത്തി​ച്ചാ​ണ് വ​ലി​യ കു​ഴി​ക​ള​ട​ച്ച​ത്. സ്റ്റാ​ന്‍​ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ഒ​രു​വ​ര്‍​ഷ​മാ​യി​ട്ടും ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടി​ല്ല.
കു​ഴി​ക​ളി​ല്‍ വീ​ണ് കേ​ടു​പ​റ്റു​ന്ന ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ന്നു.

ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ന് പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ല്‍ സ്റ്റാ​ന്‍​ഡി​ലൂ​ടെ ബ​സു​ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി യാ​ത്ര സാ​ധ്യ​മാ​കു​ന്നി​ല്ല. ബ​സ് സ്റ്റാ​ന്‍​ഡ് ന​ന്നാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up