പാലാ: ഈരാറ്റുപേട്ട -പാലാ റൂട്ടില്‍ സ്വകാര്യ ബസിന് മുന്നില്‍ കയറിയ കാര്‍ സഡന്‍ ബ്രേക്കിട്ടതു മൂലം ബസ് യാത്രക്കാര്‍ക്കു പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയില്‍നിന്നു പാലായിലേക്കു വന്ന വെല്‍കം ബസിന് മുന്നില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടപ്പാടിയിലായിരുന്നു സംഭവം. ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ബസ് യാത്രക്കാരുടെ തല കമ്പിയിലിടിച്ചാണ് പരിക്കേറ്റത്. ശക്തമായ മഴ പെയ്യുന്നതിനിടെയായിരുന്നു സംഭവം. പാലാ ടൗണ്‍ സ്റ്റാന്‍ഡ് വരെ കാര്‍ മുന്നില്‍ത്തന്നെ തുടരുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ജിത്തു പറഞ്ഞു. സംഭവത്തെക്കുറിച്ച് ആര്‍ടിഒയ്ക്കു പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
Tags : accident Nattuvishesham District News