മട്ടന്നൂർ: കൊട്ടിയൂർ തീർഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ട് ഓവു ചാലിൽ വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
മട്ടന്നൂർ ഭാഗത്ത് നിന്ന് കർണാടകയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ അഞ്ചുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയിൽ കാർ റോഡിൽ നിന്ന് തെന്നി റോഡരികിലെ ഓവുചാലിലേക്ക് വീഴുകയായിരുന്നു.
Tags : Nattuvishesham Local news Car falls into canal