x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ പൊ​ളി​ച്ചി​ട്ട കാ​ന​യി​ൽ കാ​ർ കു​ടു​ങ്ങി


Published: July 9, 2026 02:32 AM IST | Updated: July 9, 2026 02:32 AM IST

പെരി​ഞ്ഞ​നം: നി​ർ​ദി​ഷ്ട ദേ​ശീ​യപാ​ത​യി​ൽ പെ​രി​ഞ്ഞ​നം ബീ​ച്ച്റോ​ഡി​ൽ മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന കാ​ന​യി​ൽ കാ​ർ കു​ടു​ങ്ങി.​ കാ​ട്ടൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്‌​ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ഏ​ഴ്ം​ഗ കു​ടും​ബ​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെയാ​ണ് സം​ഭ​വം.

ആ​ദ്യം ഥാ​ർ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് കെ​ട്ടിവ​ലി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​റ്റു പ​രി​ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ല​വ​ത്താ​കാ​ത്ത​തി​നെതു​ട​ർ​ന്ന് ദേ​ശീ​യപാ​ത ക​രാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ശി​വാ​ല​യ​യു​ടെ ജെ​സി​ബി​യെ​ത്തി കാ​ർ പു​റ​കി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റി​ന്‍റെ ബോ​ണ​റ്റ് ഉ​ൾ​പ്പ​ടെ ചെ​റി​യതോ​തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യ റോ​ഡി​ൽ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന കാ​ന​യി​ലെ വെ​ള്ള​ക്കെ​ട്ട് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്. നേ​ര​ത്തെ പെ​രി​ഞ്ഞ​ന​ത്തെ​ക്കു പോ​കു​ന്ന​തി​നി​ടെ ട്രെ​യി​ല​ർ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ ച​ക്രം കാ​ന​യി​ൽ​പ്പെ​ട്ടു അ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് അ​ന്നും ദേ​ശീ​യ പാ​ത ക​രാ​ർ ക​മ്പ​നി​യു​ടെ ജെ​സി​ബി​യെ​ത്തി മാ​റ്റു​ക​യാ​യി​രു​ന്നു. സ്കൂൾ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ നൂ​റുക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ത്തി​ലും പോ​കു​ന്ന തീ​ര​ദേ​ശ​ത്തെ അ​തിപ്ര​ധാ​ന പാ​ത​യി​ലാ​ണ് ഈ ​ദു​രി​ത​യാ​ത്ര.

Tags : Nattuvisesham District News

Recent News

Corehub Up