പാലാ: കര്‍ണാടകയില്‍നിന്നു ശബരിമലയിലേക്കു പോയ കാര്‍ പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി വിളക്കുംമരുതില്‍ വൈദ്യുതിപോസ്റ്റിലിടിച്ച് അപകടം. യാത്രക്കാരായ പണിരാജ് (75), അഭിനവ് ഭരദ്വാജ് (13), ശാന്തകുമാര്‍ (39), കൃഷ്ണ (54) എന്നിവര്‍ക്കു പരിക്കേറ്റു. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
Tags : nattu vishesham Car hits electricity pole