കാർമൽ ടീം എസ്ഐടിഇ ഡയറക്ടർ സി.ബി.മുഹമ്മദിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്നു.
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പതിനൊന്നാമത് ഇൻറർ സ്കൂൾ ഫ്രീഡം മെലഡീസ് ദേശഭക്തി ഗാന മൽസരത്തിൽ കാർമൽ സ്കൂൾ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി. യുപി വിഭാഗത്തിൽ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പട്ടം സെൻറ് മേരീസ്,നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ എന്നീ സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിൽ കാർമ്മൽ ,കോട്ടൺഹിൽ, ഗവ. ഗേൾസ് പട്ടം എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി
സ്കൂൾ വിദ്യാർത്ഥികളിൽ ദേശസ്നേഹവും ഐക്യബോധവും വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിച്ചു വരുന്നത് മത്സരത്തിൽ വിജയികളായവർക്ക് സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ സി.ബി മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു.
പ്രിൻസിപ്പൽ ബിജു കെ. ജോർജിന്റെ അധ്യക്ഷതയിൽ മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ശാന്തൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. ബർസാർ ഫാ. നിതീഷ് , വൈസ് പ്രിൻസിപ്പൽ ആർ.സി.അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ഏയ്ഞ്ചലോ മാത്യു, പ്രോഗ്രാം കൺവീനർ അജുമോൻ വർഗീസ്, മദർ പിടിഎ പ്രസിഡന്റ് ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Freedom Melodies