ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കുന്നു.
അവിണിശേരി: സർവീസ് സഹകരണ ബാങ്കിന്റെ ശങ്കർജി സ്മാരക വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ആദരവ് 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. മധു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ പി.എം. ഭരതൻ, സിഡബ്ല്യുസി മെന്പർ അഡ്വ. എം.എ. രാജീവ് കൃഷ്ണൻ, സെന്റ് ജോസഫ് എച്ച് എസ്എസ് ഹെഡ്മിസ്ട്രസ് ലേഖ ഡേവിസ്, പെരിഞ്ചേരി എയുപിഎസ് ഹെഡ്മിസ്ട്രസ് ബിന്ദു, പെരിഞ്ചേരി എഎൽപിഎസ് ഹെഡ്മാസ്റ്റർ എം.കെ. പ്രസാദ്, ബാങ്ക് സെക്രട്ടറി വിദ്യ ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.