കേരള സ്വതന്ത്ര കുക്കിംഗ്-കാറ്ററിംഗ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന്
കല്‍പ്പറ്റ: സ്വകാര്യ പാചക, കാറ്റഗറിംഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് ആന്‍ഡ് കാറ്ററിംഗ് വര്‍ക്കേഴ്സ് യൂണിയന് (എസ്ടിയു)ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് നസീര്‍ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. സംഘടനാകാര്യങ്ങള്‍ സി.കെ. നാസര്‍ അവതരിപ്പിച്ചു. പി.വി. കുഞ്ഞുമുഹമ്മദ്, സി. മുഹമ്മദ് ഇസ്മയില്‍, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, ഫൗസിയ കമ്പളക്കാട്, റഷീദ് ആറുവാള്‍, മജീദ് പീച്ചംകോട്, കെ.ടി. നസീര്‍, ഹക്കീം പനമരം, കെ. സഫിയ, പി. മറിയം എന്നിവര്‍ പ്രസംഗിച്ചു.
Tags : Catering Workers' Union NattuVishasham DistrictNews