x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ സ​ഹോ​ദ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജൂ​ലൈ​യി​ൽ


Published: June 23, 2026 07:41 AM IST | Updated: June 23, 2026 07:41 AM IST

പു​ത്ത​ന​ങ്ങാ​ടി: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം മേ​ഖ​ല സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സി​ബി​എ​സ്ഇ സ​ഹോ​ദ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജൂ​ലൈ 17, 18 തി​യ​തി​ക​ളി​ൽ മ​ല​പ്പു​റം പാ​ണ​ക്കാ​ട് സ്ട്രേ​റ്റ്പാ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും ജി​ല്ലാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് ആ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലും ന​ട​ക്കും. അ​ണ്ട​ർ 8,10, 12, 14,17,19 എ​ന്നി​ങ്ങ​നെ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര നി​യ​മാ​വ​ലി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ ചേ​ർ​ന്ന സ​ഹോ​ദ​യ സ്പോ​ർ​ട്സ് കോ​ർ ക​മ്മി​റ്റി യോ​ഗം സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സി.​കെ. ഹൗ​സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഹ​രി​ദാ​സ്, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ന​ന്നം പ്രേം​കു​മാ​ർ, ആ​ര്യ പി. ​നാ​യ​ർ, ഷി​നോ​ജ് സി. ​ജോ​സ്, വി​നീ​ത വി. ​നാ​യ​ർ, കാ​യി​കാ​ധ്യാ​പ​ക​രാ​യ സൈ​ദ് പി. ​സി​യാ​ദ്, ബി​ജു, ശി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham CBSE Sahodaya Roller Skating

Recent News

Corehub Up