x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​യ്യം വേ​ളാ​ങ്ക​ണ്ണി മാ​താ തീ​ര്‍​ഥാ​ട​ന​പ്പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 30, 2026 02:25 AM IST | Updated: August 30, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: തു​യ്യം വേ​ളാ​ങ്ക​ണ്ണി മാ​താ തീ​ര്‍​ഥാ​ട​ന​ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ തി​രു​നാ​ള്‍ നാളെ ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നു തിരുനാ​ള്‍ സ​മാ​പി​ക്കും. നാളെ വൈ​കു​ന്നേ​രം നാ​ലി​നു തു​യ്യം ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​സ് ആ​ന്‍റണി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്കു​ക​യും തി​രു​നാ​ള്‍ പ​താ​ക ആ​ശീ​ര്‍​വ​ദി​ക്കു​ക​യും ചെ​യ്യും. തു​യ്യം പ​ള്ളി​യി​ല്‍​നി​ന്ന് പ​താ​ക പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​സ് ആ​ന്‍റണി കൊ​ടി​യേ​റ്റു​ക​യും ചെ​യ്യു​ന്ന​തോ​ടെ തി​രു​നാ​ളി​ന് സ​മാ​രം​ഭം കു​റി​ക്കും.

തു​ട​ര്‍​ന്ന് ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മാ​രം​ഭ ദി​വ്യ​ബ​ലി ന​ട​ക്കും തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​നും 11.30നും ​വൈ​കുന്നേരം 4.30 നും ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി തു​ട​ങ്ങി​യ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​ത്രി 8.30 വ​രെ ഫാ. ​ബി​നോ​യ് ലി​ന്‍ ഒ​എ​ഫ്എം കാ​പ് ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കും.

മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ചോ​റൂ​ണ് ന​ട​ത്തും. ഏ​ഴി​ന് വൈ​കുന്നേരം അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യ്ക്ക് മോ​ണ്‍​. വി​ന്‍​സെ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ക​യും ഫാ.​ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് കൊ​ല്ലം ന​ഗ​രംചു​റ്റി പ​രി​ശു​ദ്ധ മാ​താ​വിന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും.

എ​ട്ടി​ന് രാ​വി​ലെ 9.30ന് ​കൊ​ല്ലം രൂ​പ​താ വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍​.‍ ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​യും തു​ട​ര്‍​ന്ന് തു​യ്യം പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ സ്‌​നേ​ഹ​വി​രു​ന്നും ന​ട​ത്തും. വൈ​കുന്നേരം അ​ഞ്ചി​നു ഇ​ട​വ​ക വി​കാ​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി​യും കൊ​ടി​യി​റ​ക്കും ന​ട​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up