x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027: ഫീ​ല്‍​ഡ് ലെ​വ​ല്‍ ട്രെയിനർമാർക്കുള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി


Published: May 24, 2026 06:27 AM IST | Updated: May 24, 2026 06:27 AM IST

ക​ണ്ണൂ​ർ: ഭാ​ര​ത സെ​ന്‍​സ​സ് 2027 ന്‍റെ ഭാ​ഗ​മാ​യി ഫീ​ല്‍​ഡ് ലെ​വ​ല്‍ ട്രെയിനർമാർക്കുള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. എ​ഡി​എം ക​ലാ​ഭാ​സ്‌​ക​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ള​ക്ട​റേ​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് ബാ​ച്ചു​ക​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 94 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്കും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍​ക്കു​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി താ​ലൂ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ ത​ല​ത്തി​ല്‍ മേ​യ് 28ന് ​ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ല്‍ സെ​ന്‍​സ​സ് 2027 ന്‍റെ ഒ​ന്നാം ഘ​ട്ടം ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ജൂ​ലൈ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​രം​ഭി​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ലും സെ​ന്‍​സ​സും ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട​മാ​യ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് 2027 ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ക്കും. ജൂ​ണ്‍ 15 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ്വ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ സം​വി​ധാ​ന​വും ല​ഭ്യ​മാ​കും.

Tags : nattu vishesham Census 2027

Recent News

Corehub Up