x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് ഡ്യൂ​ട്ടി​യും പ​രി​ശീ​ല​ന​വും; പ​ഠി​പ്പി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ


Published: July 9, 2026 01:40 AM IST | Updated: July 9, 2026 01:40 AM IST

ക​ണ്ണൂ​ർ: പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ വ​രാ​നി​രി​ക്കെ അ​ധ്യാ​പ​ക​രെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച​തും എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ സ്കൂ​ൾ റി​സോ​ഴ്സ് ഗ്രൂ​പ്പ് (എ​സ്ആ​ർ​ജി) ക​ൺ​വീ​ന​ർ​മാ​രു​ടെ ഏ​ക​ദി​ന പ​രി​ശീ​ല​ന​വും സ്കൂ​ളു​ക​ളി​ലെ പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 13നാ​ണ് പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങു​ക. എ​ന്നാ​ൽ സെ​ൻ​സ​സ് ഡ്യൂ​ട്ടി, എ​സ്ആ​ർ​ജി കോ​ഴ്സ് എ​ന്നി​വ​യി​ലാ​യ​തി​നാ​ൽ മി​ക്ക സ്കൂ​ളു​ക​ളി​ലും കൃ​ത്യ​മാ​യ രീ​തി​യി​ൽ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.
ഓ​രോ സ്കൂ​ളു​ക​ളി​ലെ​യും പ​കു​തി​യി​ലേ​റെ അ​ധ്യാ​പ​ക​രെ​യാ​ണ് സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​ത്.

ഈ ​മാ​സം ഒ​ന്നു മു​ത​ൽ 31 വ​രെ​യാ​ണ് സെ​ൻ​സ​സ് ഡ്യൂ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​ർ സ്കൂ​ളി​ൽ വ​രാ​ത്ത​തി​നാ​ൽ പ​ഠ​ന​വും ന​ട​ക്കി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ്കൂ​ളി​ലെ​ത്തി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പ‍​ഠി​പ്പി​ച്ച ശേ​ഷം സെ​ൻ​സ​സ് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​ണ്. ഇ​ത് അ​മി​ത ജോ​ലി ഭാ​ര​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.
എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഉ​പ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്തി​നു​മു​ന്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കെ -​ടെ​റ്റ് പാ​സാ​യ അ​ധ്യാ​പ​ക​ർ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നും ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി അ​ധ്യാ​പ​ക​ർ പോ​കു​ന്പോ​ൾ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ക​യു​മാ​ണ്.

പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ വ​രാ​നി​രി​ക്കെ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, മു​ഖ്യാ​ധ്യാ​പ​ക​രു​ടെ യോ​ഗ​ങ്ങ​ൾ എ​ന്നി​വ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് ഉ​യ​രു​ന്നു​ണ്ട്.
പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു പൂ​ർ​ത്തി​യാ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും എ​തി​ർ​പ്പ് ഉ​യ​രു​ന്നു​ണ്ട്. പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​ഠി​പ്പി​ച്ച​ശേ​ഷം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ സെ​പ്റ്റം​ബ​റി​ലേ​ക്ക് മാ​റ്റി നി​ശ്ച​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ഉ​യ​രു​ന്നു.

Tags : Nattuvisesham District News

Recent News

Corehub Up