x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​വി​ഹി​തം മു​ട​ങ്ങി: അങ്കണവാ​ടി ജീ​വ​ന​ക്കാ​ര്‍ പ്ര​യാ​സ​ത്തി​ല്‍

വെബ് ഡെസ്ക്
Published: July 31, 2026 11:00 PM IST | Updated: July 31, 2026 11:00 PM IST

അ​ങ്ങാ​ടി​പ്പു​റം: മാ​സം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് അം​ഗ​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍. തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന ഇ​വ​ര്‍​ക്ക് മാ​സ​ങ്ങ​ളാ​യി അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ വൈ​കു​ക​യാ​ണ്. വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ന് പു​റ​മേ, കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള പ​ച്ച​ക്ക​റി​യും ഗ്യാ​സ് സി​ലി​ണ്ട​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ ജീ​വ​ന​ക്കാ​ര്‍ സ്വ​ന്തം കൈ​യി​ല്‍നി​ന്നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളും ട്ര​ഷ​റി​ക​ളി​ലെ ബി​ല്ല് മാ​റു​ന്ന​തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് ഫ​ണ്ട് വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​ക​ളു​ടെ​യും ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും പ​രി​ച​ര​ണ​ത്തി​ന് പു​റ​മേ ക​ടു​ത്ത ജോ​ലി​ഭാ​ര​വും സ​ര്‍​വേ​ക​ളും ചു​മ​ത്തു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് വേ​ത​നം ഉ​റ​പ്പാ​ക്കാ​നും ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നും സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Central Share

Recent News

Corehub Up