മന്ത്രി പി.സി. വിഷ്ണുനാഥ് ചമ്രവട്ടം സ്നേഹപാത സന്ദർശിക്കുന്നു.
കുറ്റിപ്പുറം: തകർന്നും കാടുപിടിച്ചും കിടക്കുന്നതുമായ ചമ്രവട്ടം സ്നേഹപാത പാർക്ക് ഉടൻ നവീകരിക്കുമെന്നു ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സ്ഥലം എംഎൽഎ വി.എസ്. ജോയിയുടെ അഭ്യർഥനപ്രകാരമാണ് മന്ത്രി ഇന്നലെ പാർക്ക് സന്ദർശിച്ചത്.
കുട്ടികളുടെ പാർക്ക് വേഗത്തിൽ തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.ജോയ് എംഎൽഎ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശബ്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ, ജസ്ന ബാനു പുറത്തൂർ, സി.എം റംല, ജില്ലാ പഞ്ചായത്ത് മെംബർ മെഹറുന്നിസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, യുഡിഎഫ് മണ്ഡലം ചെയർമാൻ എം. അബ്ദുള്ളക്കുട്ടി, കണ്‍വീനർ സുരേഷ് പൊൽപ്പാക്കര, എ.എം. രോഹിത്, ഇ.പി. രാജീവ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
Tags : Nattuvishesham Districtnews