കൽപ്പറ്റ: കേരള സർക്കാർ അശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു അടിസ്ഥാന വർഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രസ്ഥാവിച്ചു.
ആദിവാസി ഊര് മൂപ്പൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടുകൊണ്ട് പൊങ്ങച്ചം കാണിക്കുകയാണ് പിണറായി സർക്കാർ. ഭൂരഹിത ആദിവാസികൾക്ക് ഒരു ഏക്കർ ഭൂമിയെങ്കിലും നൽകാൻ നിയമം ഉണ്ടാക്കിയിട്ടും നടപ്പാക്കാതെ നിയമ ലംഘനം നടത്തുകയാണ് കേരള സർക്കാർ. സുപ്രീം കോടതിയുടെ വിധിയും കേന്ദ്ര സർക്കാർ അനുവാദവും ഉണ്ടായിട്ടും 2018 ഹെക്ടർ (5000 ഏക്കർ) ഭൂമി വയനാട്ടിൽ ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യാതെ കുറ്റകരമായ അനാസ്ഥയാണ് മന്ത്രി കേളു കാണിച്ചത്.
തൊഴിലുറപ്പിന്റെ കൂലിയും ഭക്ഷ്യ സുരക്ഷയുടെ 35 കിലോ അരിയും കിട്ടിയിരുന്നില്ലെങ്കിൽ വയനാട്ടിലെ ദാരിദ്ര ഗ്രാമങ്ങളിൽ പട്ടിണി മരണം ഒരു തുടർക്കഥയായി മാറുമായിരുന്നു. ഗ്രാമസഭകളും ഊര് കൂട്ടങ്ങളും പ്രമേയം പാസാക്കി നീതി ആയോഗിനെ സമീപിക്കാൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഉഷാ വിജയൻ, മുനിസിപ്പൽ കൗണ്‍സിലർ കൗസല്യ, ശ്രീജ ബാവലി, വൈശാഖ് തിരുനെല്ലി, പ്രദീപൻ പിലാക്കാവ് കൗണ്‍സിലർ എന്നിവരെ ചാണ്ടി ഉമ്മൻ ആദരിച്ചു. പി.ടി. ജോണ്‍, അബ്ദുറഹ്മാൻ ഇളങ്ങോളി, അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, പി.എസ്. മുരുകേശൻ, പാറക്കൽ ജോസ്, എൻ.കെ. വർഗീസ്, വൈശാഖ് കാട്ടിക്കുളം, കമ്മന മോഹനൻ എന്നിവർ പ്രസംഗിച്ച
Tags : nattu vishesham Chandy Umm MLA inaugurated