x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ളി​ക്കു​ള​മാ​യി ചെ​മ്പേ​രി ടൗ​ൺ; വ്യാ​പാ​രി​ക​ളും ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്


Published: May 8, 2026 12:49 AM IST | Updated: May 8, 2026 12:49 AM IST

ജ​ൽജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചെ​ളി​ക്കു​ള​മാ​യി മാ​റി​യ ചെ​മ്പേ​രി ടൗ​ണി​ലെ റോ​ഡ്.

ചെ​മ്പേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി കു​ത്തി​പൊ​ളി​ച്ച റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​ത് കാ​ര​ണം ചെ​ന്പേ​രി ടൗ​ണി​ലെ റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​മാ​യി. ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് റോ​ഡു​ക​ൾ.
വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്പോ​ൾ ചെ​ളി കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ തെ​റി​ക്കു​ക​യു​മാ​ണ്.

ഓ​ട്ടോ റി​ക്ഷ​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഡി​ലെ ചെ​മ്പേ​രി ടൗ​ണി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ടൗ​ണി​ലെ റോ​ഡു​ക​ളു​ടെ ന​ടു​വി​ലൂ​ടെ ടാ​റിം​ഗ് കു​ത്തി​പ്പൊ​ളി​ച്ച് പൈ​പ്പി​ട്ട ശേ​ഷം വേ​ണ്ടവി​ധം കു​ഴി​ക​ൾ മൂ​ടാ​തെ​യും ബാ​ക്കി വ​രു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​തെ​യും തീ​ർ​ത്തും അ​ശാ​സ്‌​ത്രീ​യ​മാ​യാ​ണ് പ​ണി ന​ട​ത്തി വ​രു​ന്ന​ത്.

മ​ണ്ണ് നീ​ക്കി​യും കു​ഴി​ക​ൾ നി​ക​ത്തി​യും റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണി ന​ട​ത്തു​ന്ന​വ​ർ അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്ന് വാ​ർ​ഡ് മെംബ​ർ മേ​രി ഫ്രാ​ൻ​സി​സ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ളും ഓ​ട്ടോ-​ടാ​ക്സി-​ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് സ​ത്യ​ഗ്ര​ഹ​മ​ട​ക്കം വ​ൻ​പ്ര​ക്ഷോ​ഭം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നി​ന് ചെ​മ്പേ​രി ടൗ​ണി​ൽ നി​ന്നാ​രം​ഭി​ക്കും.

Tags : Chemberi town nattuvishesham local news

Recent News

Corehub Up