x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ജി​ല്ല​യി​ല്‍ വി​റ്റ​ഴി​ച്ച​ത് 3,63,33,790 രൂ​പ​യു​ടെ മ​ദ്യം

വെബ് ഡെസ്ക്
Published: September 2, 2026 12:59 AM IST | Updated: September 2, 2026 12:59 AM IST

മാ​ന​ന്ത​വാ​ടി: വ​ര്‍​ഷ​ങ്ങ​ളാ​യി തി​രു​വോ​ണ ദി​വ​സം സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ ഉ​ത്രാ​ട ദി​വ​സ​മാ​ണ് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​റു​ള്ള​ത്. ജി​ല്ല​യി​ലെ എ​ട്ട് ഔ​ട്ട് ലെ​റ്റു​ക​ളി​ലൂ​ടെ ഉ​ത്രാ​ട ദി​ന​ത്തി​ല്‍ വി​ല്‍​പ്പ​ന ന​ട​ന്ന​ത് 3,63,33,790 രൂ​പ​യു​ടെ മ​ദ്യ​മാ​ണ്.
ബാ​റു​ക​ളി​ലൂ​ടെ ക​ണ​ക്കു​ക​ള്‍ കൂ​ടി​യാ​കു​മ്പോ​ള്‍ മ​ദ്യ വി​ല്‍​പ​ന​യു​ടെ ക​ണ​ക്കു​ക​ള്‍ വ​ര്‍​ധി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്‍​പ​ന ഇ​ത്ത​വ​ണ​യും ബ​ത്തേ​രി​യി​ലെ ചി​ല്ല​റ വി​ദേ​ശ​മ​ദ്യ വി​ല്‍​പ​ന​കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​വി​ടെ 66,02,740 രൂ​പ​യു​ടെ വി​ല്‍​പ​ന​യാ​ണ് ന​ട​ന്ന​ത്.

ര​ണ്ടാ​മ​ത് മാ​ന​ന്ത​വാ​ടി ഔ​ട്ട്‌​ലെ​റ്റി​ലും. 57,89,650 രൂ​പ. ഏ​റ്റ​വും കു​റ​വ് കാ​വു​മ​ന്ദ​ത്തും 28,40,640 രൂ​പ. ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​ത്രാ​ട ദി​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ 4,15,25,010 രൂ​പ​യു​ടെ മ​ദ്യ വി​ല്‍​പ്പ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​വ​ര്‍​ഷം ജി​ല്ല​യി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​ണ് വി​ല്‍​പ​ന​യി​ല്‍ കു​റ​വ് വ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews Liquor worth

Recent News

Corehub Up