കർഷകസംഘം മങ്കട ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്യുന്നു.
മങ്കട: വർഷങ്ങളായി കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന മങ്കട ബ്ലോക്കിലെ മുഖ്യജലസ്രോതസും ആറ് വില്ലേജുകളിലൂടെ ഒഴുകുന്നതുമായ ചെറുപുഴയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കേരള കർഷകസംഘം മങ്കട ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കർഷകസംഘം ജില്ലാ പ്രസിഡന്റ് പി. ജ്യോതി ഭാസ് ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയാ പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. എം.പി. അനിൽകുമാർ രക്തസാക്ഷി പ്രമേയവും സി.എച്ച.് സലീം അനുശോചന പ്രമേയവും സെക്രട്ടറി അഡ്വ. ടി.കെ. റഷീദലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എൻ. ഗോപലകൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി, ഉമ്മർ പാറയിൽ, വി.വി. പ്രേമ എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മത്തായി യോഹനാൻ, മോഹനൻ പുളിക്കൽ, പി. അനിൽ ബാബു, സി.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഫൈസൽ മാന്പള്ളി (പ്രസിഡന്റ്) കെ കൃഷ്ണൻകുട്ടി, പി. ജാസ്മിൻ (വൈസ് പ്രസിഡന്റുമാർ) എൻ. ഗോപാലകൃഷ്ണൻ (സെക്രട്ടറി) ഉമ്മർ പാറയിൽ, എ.കെ. സുബൈർ (ജോയിന്റ് സെക്രട്ടറിമാർ) സി.എച്ച്. സലീം (ട്രഷറർ) വി.വി. പ്രേമ, പി. ഷാഹിദ, ഉണ്ണി മാന്പറ്റ, ഇ.കെ. സക്കീർ, എൻ. രാധാകൃഷ്ണൻ, പി. മൊയ്തുട്ടി (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Malappuram