x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളെ സ്നേ​ഹ​പൂ​ർ​ണമാ​യ വ​ള​ർ​ച്ചാ കേ​ന്ദ്ര​ങ്ങ​ളാ​ക്കും

വെബ് ഡെസ്ക്
Published: July 31, 2026 01:32 AM IST | Updated: July 31, 2026 01:32 AM IST

മ​ല​പ്പു​റം: ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന "ഹാ​പ്പി ഹോം’ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളി​ലെ മാ​നേ​ജ​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ഇ​ൻ​ഡി​വി​ജുവ​ൽ കെ​യ​ർ പ്ലാ​ൻ (ഐ​സി​പി) ത​യാ​റാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​നം ര​ണ്ട​ത്താ​ണി ശാ​ന്തി ഭ​വ​നം ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ സം​ഘ​ടി​പ്പി​ച്ചു.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​ൽ. ശ്യാം ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രീ​ക്കാ​ട​ൻ മ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മ​ല്ല, സു​ര​ക്ഷി​ത​വും സ്നേ​ഹ​പൂ​ർ​ണ​വും അ​വ​കാ​ശാ​ധി​ഷ്ഠി​ത​വു​മാ​യ വ​ള​ർ​ച്ചാ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് "ഹാ​പ്പി ഹോം’ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഓ​രോ കു​ട്ടി​യു​ടെ​യും പ്രാ​യം, കു​ടും​ബ​പ​ശ്ചാ​ത്ത​ലം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, മാ​ന​സി​കാ​വ​സ്ഥ, പ്ര​ത്യേ​ക ക​ഴി​വു​ക​ൾ, ഭാ​വി സാ​ധ്യ​ത​ക​ൾ എ​ന്നി​വ വി​ല​യി​രു​ത്തി വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​ണ് ഐ​സി​പി. ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​രോ കു​ട്ടി​ക്കും ഐ​സി​പി ത​യാ​റാ​ക്കി കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്നും പ​രി​ശീ​ല​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഗ​വ​ണ്‍​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോം ​കൗ​ണ്‍​സി​ല​ർ പി.​ടി. ശി​ഹാ​ബു​ദ്ദീ​ൻ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഐ​സി​പി ത​യാ​റാ​ക്കു​ന്ന രീ​തി, കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ വി​ല​യി​രു​ത്ത​ൽ, കേ​സ് മാ​നേ​ജ്മെ​ന്‍റ്, പു​രോ​ഗ​തി വി​ല​യി​രു​ത്ത​ൽ, പു​ന​ര​ധി​വാ​സ ആ​സൂ​ത്ര​ണം, രേ​ഖ​ക​ളു​ടെ കൃ​ത്യ​മാ​യ പ​രി​പാ​ല​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.

ശാ​ന്തി ഭ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് എം. ​അ​ബ്ദു​ൾ നാ​സ​ർ, നാ​ഫി​യ ഫ​ർ​സാ​ന, ഷം​സു​ദ്ദീ​ൻ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി​ത അ​റ്റാ​ശേ​രി, പ്രൊ​ട്ട​ക്‌ഷ​ൻ ഓ​ഫീ​സ​ർ (ഐ​സി) മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up