x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ൽ ക്വാ​റി​ക​ളെ ഹ​രി​താ​ഭ​മാ​ക്കി ചി​റ​യി​ൽ ഗാ​ർ​ഡ​ൻ


Published: June 5, 2026 06:06 AM IST | Updated: June 5, 2026 06:06 AM IST

ചിറയിൽ ഗാർഡനിലെ അ​വ​ക്കാ​ഡോ തൈകൾ.

മ​ല​പ്പു​റം: പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ക്വാ​റി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ ക​ർ​ശ​ന​മാ​യി ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ​ഭൂ​മി​യാ​യി ക്വാ​റി​യെ മാ​റ്റി​യ കൊ​ണ്ടോ​ട്ടി ചി​റ​യി​ൽ ഗാ​ർ​ഡ​ൻ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം വ​ള​രു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളും തൈ​ക​ളും ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യ്ക്ക് പ​രു​വ​പ്പെ​ടു​ത്തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​നി​ട​യി​ല്ലാ​ത്ത​തും എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി വ​ള​രു​ന്ന​തു​മാ​യ മ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​ൽ നി​ന്ന് അ​തേ ഗു​ണ​ത്തി​ലു​ള്ള തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് ചി​റ​യി​ൽ ഗാ​ർ​ഡ​ന്‍റെ പ്ര​ത്യേ​ക​ത.

കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​ൻ മ​ടി​ക്കു​ന്ന അ​വ​ക്കാ​ഡോ ഉ​ൾ​പ്പ​ടെ അ​നേ​കം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​യി ഇ​വി​ടെ വ​ള​ർ​ത്തു​ന്നു. അ​ഞ്ചു​വ​ർ​ഷം മു​ന്പു​വ​രെ ക​രി​ങ്ക​ൽ ക്വാ​റി​യാ​യി​രു​ന്നു ഈ ​പ്ര​ദേ​ശം. 2024ൽ ​ലൈ​സ​ൻ​സ് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗാ​ർ​ഡ​ൻ തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. പ്ര​കൃ​തി​യെ വേ​ദ​നി​പ്പി​ച്ച അ​തേ സ്ഥ​ല​ത്ത് പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന കേ​ന്ദ്രം. ക​രി​ന്പാ​റ​ക​ൾ വ​ള​ർ​ന്ന മ​ണ്ണി​ൽ ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​നി​ട​യി​ല്ലാ​ത്ത വ്യ​ത്യ​സ്ത​യി​ന​ങ്ങ​ൾ ഇ​ന്ന് യ​ഥേ​ഷ്ടം വ​ള​രു​ന്നു. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള മാ​വ്, പ്ലാ​വ്, റ​ന്പൂ​ട്ട​ൻ, ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി അ​നേ​കം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്. ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ലെ​യ​റിം​ഗ് എ​ന്നീ രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ഉ​ദ്പാ​ദ​നം.

വി​ഷ​ര​ഹി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഈ ​കു​ന്നി​ൻ പ്ര​ദേ​ശം. 50ല​ധി​കം ഇ​ന​ത്തി​ലു​ള്ള മാ​വു​ക​ൾ, 12 ഇ​നം പ്ലാ​വു​ക​ൾ, ഏ​ഴി​നം റ​ന്പൂ​ട്ടാ​ൻ, നാ​ല് ഇ​ന​ത്തി​ലു​ള്ള ചി​ക്കു, പ​ല​ത​രം ലോ​ഗ​ൻ, ചാ​ന്പ, മി​റാ​ക്കി​ൾ ഫ്രൂ​ട്ട്, ജാ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗാ​ർ​ഡ​നി​ൽ സു​ല​ഭം. അ​ക്കൂ​ട്ട​ത്തി​ൽ അ​വ​സാ​ന​ത്തെ അ​തി​ഥി​യാ​ണ് അ​വ​ക്കാ​ഡോ.

ശൈ​ത്യ​ത്തി​ൽ വ​ള​രു​ന്ന ഫ​ല​വൃ​ക്ഷ​മാ​ണ് അ​വ​ക്കാ​ഡോ. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ൽ കാ​യ്ഫ​ലം ത​രു​ന്ന ട്രോ​പ്പി​ക്ക​ൽ അ​വ​ക്കാ​ഡോ ക​ണ്ടെ​ത്തി ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ വ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചി​റ​യി​ൽ ഗാ​ർ​ഡ​നി​ൽ ചെ​യ്ത​ത്. ചൂ​ടു​കാ​ല​ത്ത് കാ​യ്ക്കു​ന്ന അ​വ​ക്കാ​ഡോ​യു​ടെ തൈ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രു​മേ​റി. കേ​ര​ള​ത്തി​ൽ മ​റ്റൊ​രി​ട​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​ക്കാ​ഡോ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ഗാ​ർ​ഡ​ൻ ഉ​ട​മ കെ.​എം. കോ​യാ​മു പ​റ​ഞ്ഞു.

36 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഗാ​ർ​ഡ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് ക്വാ​റി നി​ക​ത്തി കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കി​യ വ​ന​മാ​ണ്. ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം ജ​ല​സം​ഭ​ര​ണി​യാ​യി മാ​റ്റി. നാ​ലേ​ക്ക​ർ സ്ഥ​ലം പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ മ​ദ​ർ മ​ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ്. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ന​ഴ്സ​റി​ക​ളി​ലേ​ക്ക് ചി​റ​യി​ൽ ഗാ​ർ​ഡ​നി​ൽ നി​ന്ന് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. നേ​രി​ട്ടും അ​ല്ലാ​തെ​യും അ​നേ​കം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up