x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്തി​യു​ടെ നി​റ​വി​ല്‍ പ​ള്ളി​വേ​ട്ട; ആ​റാ​ട്ട് ഇ​ന്ന്


Published: May 8, 2026 01:29 AM IST | Updated: May 8, 2026 01:29 AM IST

പ​ള്ളി​വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി ആ​ല്‍​ത്ത​റ​യ്ക്ക​ല്‍ ഒ​രു​ക്കി​വെ​ച്ചി​രു​ന്ന പ​ന്നി​ക്കോ​ല​ത്തി​ല്‍ മു​ള​യ​ത്ത് സ​ത്യ​ന്‍ അ​മ്പെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന പ​ള്ളി​വേ​ട്ട ഭ​ക്തി​സാ​ന്ദ്ര​മാ​യി. നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ഭ​ഗ​വാ​ന്‍റെ പ​ള്ളി​വേ​ട്ട.

എ​ഴു​ന്ന​ള്ളി​പ്പി​ന് മു​ന്നോ​ടി​യാ​യി നെ​റ്റി​പ്പ​ട്ടം ഇ​ല്ലാ​ത്ത ഗ​ജ​വീ​ര​നെ മു​ന്നി​ല​യ​ച്ചു. തു​ട​ര്‍​ന്ന് ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​യ ഭ​ഗ​വാ​ന്‍ കി​ഴ​ക്കേ ഗോ​പു​ര​ക​വാ​ടം ക​ട​ന്ന​തോ​ടെ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സേ​ന റോ​യ​ല്‍ സ​ല്യൂ​ട്ട് ന​ല്‍​കി. ച​മ​യ​ങ്ങ​ളോ ച​ങ്ങ​ല​ക​ളോ ഇ​ല്ലാ​തെ മൂ​ന്ന് ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഭ​ഗ​വാ​ന്‍ ആ​ല്‍​ത്ത​റ​യ്ക്ക​ല്‍ എ​ഴു​ന്ന​ള്ളി​യ​ത്.

ആ​ല്‍​ത്ത​റ​യി​ലെ​ത്തി ബ​ലി​തൂ​കി​യ​ശേ​ഷം ഒ​രു​ക്കി​വെ​ച്ചി​രു​ന്ന പ​ന്നി​ക്കോ​ല​ത്തി​ല്‍ പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ മു​ള​യ​ത്ത് വീ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ കാ​ര​ണ​വ​ര്‍ നാ​രാ​യ​ണ​ന്‍​കു​ട്ടി​ നാ​യ​രു​ടെ മ​ക​ന്‍ സ​ത്യ​ന്‍ മു​ള​യ​ത്ത് അ​മ്പെ​യ്തു. അ​മ്പെ​യ്ത​ശേ​ഷം കൊ​റ്റാ​യി​ല്‍ ത​റ​വാ​ട്ടി​ലെ പ്ര​തി​നി​ധി രാ​മ​ച​ന്ദ്ര​ന്‍ പ​ന്നി​യു​ടെ രൂ​പം ത​ല​യി​ല്‍ വ​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

പ​ള്ളി​വേ​ട്ട​യ്ക്കു​ശേ​ഷം അ​ഞ്ച് ആ​ന​ക​ളെ അ​ണി​നി​ര​ത്തി പ​ഞ്ച​വാ​ദ്യ അ​ക​മ്പ​ടി​യി​ല്‍ ഭ​ഗ​വാ​ന്‍ തി​രി​ച്ചെ​ഴു​ന്ന​ള്ളി. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ട​മ്പേ​റ്റി. പ​ഞ്ച​വാ​ദ്യ​ത്തി​ന് ചെ​റു​ശേ​രി ശ്രീ​കു​മാ​ര്‍ പ്ര​മാ​ണം വ​ഹി​ച്ചു. കു​ട്ടം​കു​ള​ത്തി​ന് സ​മീ​പം മ​ദ്ദ​ളം അ​വ​സാ​നി​ച്ച​ശേ​ഷം ചെ​മ്പ​ട വ​ഹ​കൊ​ട്ടി ആ​രം​ഭി​ച്ച പാ​ണ്ടി​മേ​ള​ത്തി​ന് പെ​രു​വ​നം പ്ര​കാ​ശ​ന്‍മാ​രാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക്ഷേ​ത്ര​ന​ട​യ്ക്ക​ല്‍ മേ​ളം അ​വ​സാ​നി​ച്ച് തൃ​പു​ട​കൊ​ട്ടി ഭ​ഗ​വാ​ന്‍ അ​ക​ത്തേ​യ്ക്ക് പ്ര​വേ​ശി​ച്ച് മ​റ്റു ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം​കു​റി​ച്ചു​കൊ​ണ്ടു​ള്ള ആ​റാ​ട്ടി​നാ​യി ഭ​ഗ​വാ​ന്‍ ഇ​ന്ന് രാ​വി​ലെ എ​ഴു​ന്ന​ള്ളും. എ​ട്ടോ​ടെ മൂ​ന്നാ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഭ​ഗ​വാ​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ്. വ​ട​കു​റു​മ്പ​ക്കാ​വ് ദു​ര്‍​ഗാ​ദാ​സ​ന്‍ തി​ട​മ്പേ​റ്റും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ലാ​ണ് പ​ള്ളി​നീ​രാ​ട്ട്. വൈ​കീ​ട്ട് 7.30ന് ​ഠാ​ണാ ജം​ഗ്ഷ​നി​ല്‍ പ​ഞ്ചാ​രി​മേ​ള​ത്തോ​ടെ​യും ആ​ല്‍​ത്ത​റ​യി​ല്‍ പ​ഞ്ച​വാ​ദ്യ​ത്തോ​ടെ​യും കു​ട്ടം​കു​ളം ജം​ഗ്ഷ​നി​ല്‍ പാ​ണ്ടി​മേ​ള​ത്തോ​ടെ​യും കൂ​ടി​യു​ള്ള സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. തു​ട​ര്‍​ന്ന് കൊ​ടി​ക്ക​ല്‍​പ​റ, കാ​ണി​ക്ക.

പ​ഞ്ച​വാ​ദ്യ​ത്തി​ന് തൃ​പ്ര​യാ​ര്‍ ര​മേ​ശ​ന്‍ മാ​രാ​ര്‍ പ്ര​മാ​ണം വ​ഹി​ക്കും. പാ​ണ്ടി​മേ​ള​ത്തി​ന് പെ​രു​വ​നം ശ​ങ്ക​ര​നാ​രാ​യ​ണ​മാ​രാ​ര്‍ പ്ര​മാ​ണം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഭ​ഗ​വാ​നെ അ​ക​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്നോ​ടെ ഈ ​വ​ര്‍​ഷ​ത്തെ തി​രു​വു​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ക്കും.

അ​വ​സാ​ന ശീ​വേ​ലി​ക്ക്
ആ​യി​ര​ങ്ങ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: മേ​ട​ച്ചൂ​ടി​ല്‍ ക​ത്തി​ജ്വ​ലി​ച്ചു​നി​ല്‍​ക്കു​ന്ന സൂ​ര്യ​നെ​യും ഗ​ജ​വീ​ര​ന്മാ​രേ​യും ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​നി​ല്‍​ക്കു​ന്ന സം​ഗ​മേ​ശ​നെ​യും സാ​ക്ഷി​യാ​ക്കി മേ​ള​പ്രാ​മാ​ണി​ക​ന്‍ പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ത്ത പ​ഞ്ചാ​രി​മേ​ളം ആ​സ്വാ​ദ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത് നാ​ദ​പ്ര​പ​ഞ്ച​ത്തി​ന്‍റെ പു​തി​യ താ​ള​വ​ട്ടം.

കൊ​ടി​പ്പു​റ​ത്ത് വി​ള​ക്കി​ന് തു​ട​ങ്ങു​ന്ന ആ​ദ്യ എ​ഴു​ന്ന​ള്ളി​പ്പ് മു​ത​ല്‍ പ​ള്ളി​വേ​ട്ട ദി​വ​സം രാ​വി​ല​ത്തെ ശീ​വേ​ലിവ​രെ കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന​കാ​ഴ്ച കി​ഴ​ക്ക്- പ​ടി​ഞ്ഞാ​റ് ന​ട​പ്പു​ര​ക​ളി​ല്‍ തീ​ര്‍​ക്കു​ന്ന പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ നാ​ദ​ധാ​ര​യാ​ണ്.

രാ​വി​ലെ 8.30ന് ​പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച ഭ​ഗ​വാ​ന്‍റെ തി​ട​മ്പ് പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ന്‍ ശി​ര​സി​ലേ​റ്റി. കു​ലീ​പി​നി തീ​ര്‍​ഥ​ക്ക​ര​യി​ലൂ​ടെ ചെ​മ്പ​ട കൊ​ട്ടി കി​ഴ​ക്കേ ന​ട​പ്പു​ര​യി​ലെ​ത്തി തി​രു​ക​ലാ​ശം ന​ട​ത്തി​യ​തോ​ടെ മേ​ളം ക​ലാ​ശി​ച്ചു.

താ​ള​ല​യ ഗോ​പു​ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യ ശ​ബ്ദ​സൗ​ന്ദ​ര്യം മേ​ള പ്രേ​മി​ക​ളി​ലേ​ക്ക് പ​ത​ഞ്ഞൊ​ഴു​കി.

കി​ഴ​ക്കേ ന​ട​പ്പു​ര​യി​ലും ഗോ​പു​ര ക​വാ​ട​ത്തി​ലും പ​ന്ത​ലി​ലും സ​ന്ധ്യാ​വേ​ല​പ്പ​ന്ത​ലി​ലും കൂ​ത്ത​മ്പ​ല​ത്തി​നു ചു​റ്റും നി​റ​ഞ്ഞ ഭ​ക്ത​ര്‍ അ​വ​സാ​ന ശീ​വേ​ലി​യി​ല്‍ ല​യി​ച്ചു.

Tags : Church raid nattuvishesham local news

Recent News

Corehub Up