x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നാ​യി ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ


Published: June 23, 2026 08:03 AM IST | Updated: June 23, 2026 08:03 AM IST

മാ​ന​ന്ത​വാ​ടി: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നാ​യി ന​ട​പ​ടി​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ. താ​ഴെ​യ​ങ്ങാ​ടി​യി​ല്‍ ര​ണ്ടേ​ക്ക​ളോ​ളം സ്ഥ​ല​ത്താ​ണ് ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി കൈ​വ​ശ​മു​ള്ള ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​ത​യേ​റി​യ​ത്.

ജി​ല്ലാ പ്ലാ​നിം​ഗ് വ​കു​പ്പ്, കൃ​ഷി​വ​കു​പ്പ്, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്, ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പ്, റ​വ​ന്യു വ​കു​പ്പ് എ​ന്നി​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും നി​ര്‍​മാ​ണ സാ​ധ്യ​ത​ക​ളും ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ല​യി​രു​ത്തി.

പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ഉ​ട​ന്‍​ത​ന്നെ സ​ബ് ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ ക​ട​ക്കു​ക. മാ​ന​ന്ത​വാ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മു​ത​ല്‍​കൂ​ട്ടി കൂ​ട്ടാ​കും പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​ദ്ധ​തി എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : nattu vishesham City Council takes bus stand

Recent News

Corehub Up