x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പി ഇ​നി ക്യൂ​ബി​ൽ; ഒ​രു ക്യൂ​ബ് ഇ​ട്ടാ​ൽ കാ​പ്പി റെ​ഡി

വെബ് ഡെസ്ക്
Published: September 14, 2026 10:20 PM IST | Updated: September 14, 2026 10:20 PM IST

സു​നി​ത്ര​ദീ​പ്

നെ​ടു​ങ്ക​ണ്ടം: കാ​പ്പി കു​ടി​ക്കാ​ൻ ഇ​നി പൊ​ടി​യും പ​ഞ്ച​സാ​ര​യും അ​ള​ന്ന് കാ​പ്പി തി​ള​പ്പി​ക്കേ​ണ്ട. ചൂ​ടു​പാ​ലി​ലോ വെ​ള്ള​ത്തി​ലോ ഒ​രു കോ​ഫി ക്യൂ​ബ് ഇ​ട്ട് ഇ​ള​ക്കി​യാ​ൽ കാ​പ്പി റെ​ഡി.

വീ​ട്ടി​ലും ഓ​ഫീ​സി​ലും യാ​ത്ര​യി​ലും എ​ളു​പ്പ​ത്തി​ൽ കാ​പ്പി ത​യാ​റാ​ക്കാ​വു​ന്ന കോ​ഫി ക്യൂ​ബു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് നെ​ടു​ങ്ക​ണ്ടം ക​ല്ലാ​റി​ൽ​നി​ന്നു​ള്ള സം​രം​ഭ​ക ക​ടു​ക്ക​പ്പാ​റ സു​നി ത്ര​ദീ​പാ​ണ്.

കാ​പ്പി​യും മ​ധു​ര​വും കൃ​ത്യ​മാ​യ അ​നു​പാ​ത​ത്തി​ൽ സം​യോ​ജി​പ്പി​ച്ച് ഉ​ണ​ക്കി​യാ​ണ് ക്യൂ​ബ് ത​യാ​റാ​ക്കു​ന്ന​ത്.

ഗ്ലാ​സി​ൽ ചൂ​ടു​പാ​ലോ വെ​ള്ള​മോ ഒ​ഴി​ച്ച് ക്യൂ​ബ് ഇ​ട്ട് ഇ​ള​ക്കി​യാ​ൽ ആ​വ​ശ്യ​ത്തി​ന് മ​ധു​ര​വും ക​ടു​പ്പ​വു​മു​ള്ള കാ​പ്പി ത​യാ​റാ​കും. കു​ടും​ബ​ശ്രീ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​ത്പ​ന്നം വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൂ​ൺ​കൃ​ഷി​യി​ലൂ​ടെ​യാ​ണ് സു​നി​ത്ര​ദീ​പ് സം​രം​ഭ​ക രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. കൂ​ണി​ന് പ്രാ​ദേ​ശി​ക വി​പ​ണി പ​രി​മി​ത​മാ​യ​തോ​ടെ കാ​പ്പി​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി തു​ട​ങ്ങി​യ​വ​യും വി​പ​ണി​യി​ലെ​ത്തി​ച്ചു.

കാ​പ്പി​യു​ടെ കൂ​ടു​ത​ൽ വി​പ​ണി​സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യാ​ണ് കോ​ഫി ക്യൂ​ബ് എ​ന്ന പു​തി​യ ഉ​ത്പ​ന്ന​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ഒ​രു പാ​ക്ക​റ്റി​ൽ 10 ക്യൂ​ബു​ക​ളാ​ണു​ള്ള​ത്.
ഓ​രോ ക്യൂ​ബും വാ​യു ക​ട​ക്കാ​ത്ത വി​ധം പ്ര​ത്യേ​കം പാ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ആ​റു​മാ​സ​മാ​ണ് കാ​ലാ​വ​ധി.

മി​ക​ച്ച ഗു​ണ​മേ​ന്മ​യി​ൽ ഒ​രു​ക്കു​ന്ന ഉ​ത്പ​ന്നം കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സു​നി.

Tags : District News Nattuvishesham Coffee cube

Recent News

Corehub Up