x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​പ്പു​ള്ളി സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​ൻ ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ണ​മെ​ന്നു യാ​ത്രി​ക​ർ


Published: March 12, 2026 06:20 AM IST | Updated: March 12, 2026 06:20 AM IST

ഷൊ​ർ​ണൂ​ർ: കു​ള​പ്പു​ള്ളി ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റ​ണ​മെ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജ​ന​കീ​യാ​വ​ശ്യം ഉ​യ​രു​ന്നു.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും പ​ട്ടാ​മ്പി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യ​ശേ​ഷം പോ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ​യാ​ണ് ഇ​പ്പോ​ഴും പോ​കു​ന്ന​ത്. ഈ ​കൊ​ടും​വെ​യി​ല​ത്തും യാ​ത്ര​ക്കാ​ർ പാ​ത​യോ​ര​ത്തു കാ​ത്തു​നി​ന്നാ​ണ് ബ​സു​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ന്ന​ത്. നേ​ര​ത്തെ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ​ക്കു​മാ​ത്രം ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 26ന് ​ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​സു​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം ചേ​ർ​ന്ന് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​രു​ന്നു.

പോ​ലീ​സും ആ​ർ​ടി​ഒ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.ഈ ​യോ​ഗ​ത്തി​ലാ​ണ് ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​പോ​കു​ന്ന ബ​സു​ക​ളൊ​ഴി​കെ മ​റ്റെ​ല്ലാ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്.

പ​ട്ടാ​മ്പി​യി​ൽ​നി​ന്നു​വ​രു​ന്ന ബ​സു​ക​ൾ​ക്ക് വാ​ടാ​നാം​കു​റു​ശി​യി​ല​ട​ക്ക​മു​ള്ള പാ​ത​യു​ടെ ത​ക​ർ​ച്ച​യും ഷൊ​ർ​ണൂ​രി​ൽ​നി​ന്നു​ള്ള ബ​സു​ക​ൾ​ക്കു കു​ള​പ്പു​ള്ളി പാ​ത​യി​ലെ ത​ക​ർ​ച്ച​യും കാ​ര​ണം സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ബ​സ് ജീ​വ​ന​ക്കാ​രു​ടെ മു​ൻ​മ്പു​ള്ള വി​ശ​ദീ​ക​ര​ണം.സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത ബ​സു​ക​ൾ​ക്ക് 1,000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും ന​ട​പ്പാ​യി​ല്ല. 

Tags : nattu visheshsam Commuters want city council

Recent News

Corehub Up