x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്‌​ട​പ​രി​ഹാ​രം വൈ​കു​ന്നു

വെബ് ഡെസ്ക്
Published: September 19, 2026 11:47 PM IST | Updated: September 19, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ കാ​ർ​ഷി​വി​ള​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ല്ല. സ‌​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്‌​ട​പ​രി​ഹാ​രം ജി​ല്ല​യി​ൽ വൈ​കും. 427 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു​വെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്ക്. ഓ​ഗ​സ്റ്റ് 12നു ​ജി​ല്ല​യി​ലെ​ത്തി​യ കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ന​ൽ​കി​യ ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് പു​തി​യ വി​വ​ര​ങ്ങ​ൾ കാ​ര്യ​മാ​യി കൃ​ഷി​വ​കു​പ്പി​നു ല​ഭി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, തി​രു​വ​ല്ല പെ​രി​ങ്ങ​ര മേ​ഖ​ല​യി​ലെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തു പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് വ​കു​പ്പു​ത​ല നി​ർ​ദേ​ശം.

കൃ​ഷി വ​കു​പ്പ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ശ​ന​ഷ്‌​ട ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തി വ​ന്ന​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ​ണം പ​ലി​ശ​യ്ക്കെ​ടു​ത്തും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി ഇ​റ​ക്കി​യ​വ​രാ​ണ് ഇ​തി​ലേ​റെ​യും. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കാ​തെ തു​ട​ർ കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ. ധ​ന​സ​ഹാ​യം തേ​ടി ഓ​രോ ദി​വ​സ​വും കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് ന​ഷ്‌​ട പ​രി​ഹാ​രം ല​ഭി​ക്കു​ക​യെ​ന്ന് കൃ​ഷി ഓ​ഫീ​സ് അ​ധി​കൃ​ത​ർ ക​ർ​ഷ​ക​രോ​ട് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​ത് വാ​ക്കു​ത​ർ​ക്ക​ങ്ങ​ളി​ലാ​ണ് ക​ലാ​ശി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ​ഹാ​യം ഇ​നി​യും വൈ​കി​യാ​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ പ​മ്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തി​നെ​യും തു​ട​ർ​ന്നാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ​യും കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്.

Tags : District News Nattuvishesham Compensation

Recent News

Corehub Up