നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ മൊബൈല്‍ ഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി. സഹോദരനാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
നിലമേല്‍ ചന്പയില് റോഡ് ബിഎം നിവാസില്‍ കൃഷണൻകുട്ടി- ഇന്ദിര ദന്പതിക ളുടെ മകൻ ദിലീപി(48) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയിലെ പട്രോള്‍ പന്പിന്റെ സമീപത്തെ സ്വകാര്യ പുരയിടത്തിലെ മരത്തില്‍ ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ഭാര്യ അശ്വതി.