x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​നെ​തി​രേ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി


Published: June 22, 2026 10:22 PM IST | Updated: June 22, 2026 10:22 PM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും നീ​തി ലാ​ബി​ലും പ​ക​ൽ കൊ​ള്ള​യെ​ന്നും ഇ​വ നി​ർ​ത്ത​ലാ​ക്കി ജ​ന​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​യ പ​ക​രം സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ത​ന്നെ ത​കി​ടം​മ​റി​ക്കും വി​ധ​മാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റും നീ​തി മെ​ഡി​ക്ക​ൽ ലാ​ബും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സി​പി​എം നേ​താ​ക്ക​ൾ ഭാ​ര​വാ​ഹി​ക​ളാ​യി​ട്ടു​ള്ള ഒ​രു സൊ​സൈ​റ്റി​യു​ടെ പേ​രി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റും ലാ​ബും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മ​റ​വി​ൽ സി​പി​എം നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന ബി​നാ​മി ഇ​ടു​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ബി സി. ​ജോ​യി, അ​രു​ൺ പൂ​ച്ച​ക്കു​ഴി, ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഹേ​ഷ് മോ​ഹ​ന​ൻ, അ​നി​ൽ ആ​നി​ക്ക​നാ​ട്ട്, മാ​ഹി​ൻ ഹ​മി​ദ്, എ​വ​ലി​യൂ​സ് ജോ​സ് എ​ന്നി​വ​രും മ​ന്ത്രി​ക്ക് പ​രാ​തി​ന​ൽ​കാ​നെ​ത്തി​യി​രു​ന്നു.

Tags : Nattuvishesham district news Health Minister

Recent News

Corehub Up