x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​രോ​​പ്പ​​ട​​യി​​ലെ ആ​​ത്മ​​ഹ​​ത്യ - ബ​​ന്ധു​​ക്ക​​ളെ സ്വാ​​ധീ​​നി​​ക്കാ​​ൻ സി​​പി​​എം ശ്ര​​മി​​ച്ചെ​​ന്ന് പ​​രാ​​തി

വെബ് ഡെസ്ക്
Published: August 6, 2026 12:34 AM IST | Updated: August 6, 2026 12:34 AM IST

പ്രതീകാത്മക ചിത്രം

കൂ​രോ​പ്പ​ട: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​രി​ച്ച ജോ​സ്ന​യു​ടെ സ​ഹോ​ദ​ര​ന്‍ ജോ​ഷി​യെ സി​പി​എം നേ​താ​ക്ക​ള്‍ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി. സി​പി​എം നേ​താ​ക്ക​ളും സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​മാ​യ മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു, ബാ​ങ്ക് മാ​നേ​ജ​ര്‍ റി​ജി​ന്‍ എ​ന്നി​വ​രാ​ണ് സ​മീ​പി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ജോ​സ്ന​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ കൂ​രോ​പ്പ​ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​നി​ക്കാ​രി​യു​ടെ പേ​ര് എ​ഴു​തി​വ​ച്ചി​രു​ന്നു. ഇ​ത് ഉ​ള്‍​പ്പെ​ടെ ബാ​ങ്കി​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജോ​ഷി മു​ന്പ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​ത് നേ​താ​ക്ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ജോ​സ്ന​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ത​ങ്ങ​ള്‍ നോ​ക്കി​ക്കൊ​ള്ളാ​മെ​ന്നും ഇ​വ​ര്‍ വാ​ഗ്ദാ​നം ന​ല്‍​കി. ക​ഴി​ഞ്ഞ 13നാ​ണ് ജോ​സ്ന​യും ഭ​ര്‍​ത്താ​വ് ജോ​ബി, മ​ക്ക​ളാ​യ മ​രി​യ തെ​രേ​സ (17), അ​ല​ന്‍ (12) എ​ന്നി​വ​ര്‍ വി​ഷം ക​ഴി​ച്ച് മ​രി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews CPM

Recent News

Corehub Up