x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വാ​രാ​ഘോ​ഷ​ം സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 30, 2026 03:05 AM IST | Updated: August 30, 2026 03:05 AM IST

ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കാ​യി ത​യാ​റാ​ക്കു​ന്ന ഫ്ളോ​ട്ടു​ക​ൾ.

വി​സ്മ​യ കാ​ഴ്ച​ക​ളൊ​രു​ക്കി ഇന്ന് ഘോ​ഷ​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: ആ​റു രാ​പ്പ​ക​ലു​ക​ൾ അ​ന​ന്ത​പു​രി​യെ ആ​വേ​ശ​ത്തേ​രേ​റ്റി​യ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര ഇ​ക്കു​റി​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്മ​യ കാ​ഴ്ച​ക​ളൊ​രു​ക്കും. ക​വ​ടി​യാ​ർ മു​ത​ൽ കി​ഴ​ക്കേ​ക്കോ​ട്ട വ​രെ ന​ട​ക്കു​ന്ന സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ഫ്ളോ​ട്ടു​ക​ളും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും അ​ണി​നി​ര​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലോ​ക്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മാ​പ​ന ഘോ​ഷ​യാ​ത്ര ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, ആ​രോ​ഗ്യ, ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി​പി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ലോ​ക്ഭ​വ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര വെ​ള്ള​യ​ന്പ​ലം, മ്യൂ​സി​യം, പാ​ള​യം, സ്റ്റാ​ച്യു വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ സ​മാ​പി​ക്കും.

ഘോ​ഷ​യാ​ത്ര കാ​ണാ​നെ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കാ​യി ക​ന​ക​ക്കു​ന്ന് മു​ത​ൽ ക​വ​ടി​യാ​ർ വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​വ​ലി​യ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പാ​ള​യം ഭാ​ഗ​ത്തെ പ്ര​ത്യേ​ക പ​വ​ലി​യ​നി​ലി​രു​ന്ന ഘോ​ഷ​യാ​ത്ര കാ​ണും. ഘോ​ഷ​യാ​ത്ര​യും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൻ​റെ വ​ള​ർ​ച്ച​യും പാ​ര​ന്പ​ര്യ​വും സം​സ്കാ​ര​വും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ന്ന 69 ഓ​ളം ഫ്ളോ​ട്ടു​ക​ളും ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളു​മാ​ണ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കു​ക. നാ​ട​ൻ ക​ല​ക​ളും ത​ന​ത് രൂ​പ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 99 ഓ​ളം ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. പു​ലി​ക്ക​ളി, ഗ​രു​ഡ​ൻ പ​റ​വ, മു​ത്ത​പ്പ​ൻ തെ​യ്യം തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യെ വ്യ​ത്യ​സ്ത​മാ​ക്കും. ത​മി​ഴ്നാ​ട്, ജ​മ്മു ക​ശ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ, തെ​ല​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​സം​ഘ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഓ​ണം വാ​രാ​ഘോ​ഷം ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് പു​റ​മെ മ​റ്റ് ജി​ല്ല​ക​ളി​ലും ഓ​ണ​ത്തി​ന് ആ​ഘോ​ഷ​പ്പൊ​ലി​മ പ​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ത്രം ക​ന​ക​ക്കു​ന്ന്, സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ 35 വേ​ദി​ക​ളി​ലാ​യി 3,000 ത്തി​ല​ധി​കം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ന്നു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 100 ല​ധി​കം വേ​ദി​ക​ളി​ലാ​യി ന​ട​ന്ന 170 ലേ​റെ പ​രി​പാ​ടി​ക​ളി​ൽ 8,000 ത്തി​ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്തു.

പ​ട​യ​ണി, തെ​യ്യം, മു​ടി​യേ​റ്റ്, തോ​ൽ​പാ​വ​ക്കൂ​ത്ത്, അ​ർ​ജു​ന നൃ​ത്തം, തി​റ തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ജ​ന​ശ്ര​ദ്ധ നേ​ടി. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​വ​ളം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വേ​ദി​ക​ൾ ആ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്കി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ന​ത് രു​ചി​ക​ൾ വി​ള​ന്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ന​ക​ക്കു​ന്നി​ൽ ഒ​രു​ക്കി​യ വ്യാ​പാ​ര മേ​ള​യും പ്ര​ദ​ർ​ശ​ന​വും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ കൂ​ട്ടി. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ’ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ പോ​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ബോ​ധ​വ​ൽ​ക്ക​ര​ണ​ങ്ങ​ൾ​ക്കും ഓ​ണം വാ​രാ​ഘോ​ഷം വേ​ദി​യാ​യി​രു​ന്നു.

സ​മാ​പ​നം ക​ള​റാ​ക്കാ​ൻ നി​ശാ​ഗ​ന്ധി​യി​ൽ

പൂ​ത​നും തി​റ​യും ഓ​ണ​മാ​മാ​ങ്ക​വും

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ൽ നി​ശാ​ഗ​ന്ധി വേ​ദി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം രാ​മ സ്മാ​ര​ക തി​റ പൂ​ത​ൻ​ക​ളി സം​ഘ​ത്തി​ലെ കെ.​എം.​ഉ​ണ്ണി​കൃ​ഷ്ണ​നും കൂ​ട്ട​രും അ​വ​ത​രി​പ്പി​ക്കു​ന്ന പൂ​ത​നും തി​റ​യും ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്‌​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗം ബാ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണ മാ​മാ​ങ്ക​വും വ​ർ​ണ്ണ​പ്പ​കി​ട്ടേ​കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളാ​യ ഉ​ദ​യ​കു​മാ​റും ദേ​വ​ദാ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് പൂ​ത​നും തി​റ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗം ബാ​ന്‍റ് ഓ​ണ​മാ​മാ​ങ്കം അ​വ​ത​രി​പ്പി​ക്കും.

 

Tags : Nattuvishesham DistrictNews DeepikaNews Celebrations

Recent News

Corehub Up