x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​യൂ​ർ ത​ർ​പ്പ​ണ തിരുനാളിനു സ​മാ​പ​നം

വെബ് ഡെസ്ക്
Published: July 13, 2026 03:23 AM IST | Updated: July 13, 2026 03:23 AM IST

ത​ർ​പ്പ​ണ, സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

പാ​ല​യൂ​ർ: ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജൂ​ത​ൻ​കു​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണ​ത്തോ​ടെ പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ത​ർ​പ്പ​ണ തി​രു​നാ​ളി​ന് സ​മാ​പ​നം. മാ​ർ തോ​മാ ശ്ലീ​ഹാ, വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സ്, വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് സ​ഹ​ദ എ​ന്നി​വ​രു​ടെ തി​രു​നാ​ൾ സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. രാ​വി​ലെ​ത്തെ ദി​വ്യ​ബ​ലി​ക്ക് ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ കാ​ർ​മി​ക​നാ​യി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​ൽ​സ​ൺ പി​ടി​യ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ഡോ. റോ​യ് വ​ട​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കി.
ത​ളി​യ​ക്കു​ള​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ മാ​മോ​ദീ​സ​യ്ക്ക് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​തോ​മ​സ് ഊ​ക്ക​ൻ, ഫാ. ​നി​തി​ൻ താ​ഴ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. വൈ​കി​ട്ട് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബെ​ന്നി ചി​റ​മ്മ​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പൊ​ൻ​കു​രി​ശു​ക​ളു​ടെ​യും, പ​ട്ടു​കു​ട​ക​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യി​ൽ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ച​ത്. വ​ർ​ണ​മ​ഴ​യും മെ​ഗാ ഫ്യൂ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു. മ​ൺ​മ​റ​ഞ്ഞ വ​ർ​ക്കാ​യി ഇ​ന്നു രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് നാ​ട​കം പ​ക​ലി​ൽ മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, ഫാ. ​ജോ​ൺ പോ​ൾ ചെ​മ്മ​ണൂ​ർ, ഫാ. ​നി​തി​ൻ താ​ഴ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ഫ്രാ​ൻ​സി ചൊ​വ്വ​ല്ലൂ​ർ, സേ​വ്യ​ർ വാ​ക​യി​ൽ, സി.​ഒ. ഫ്രാ​ൻ​സി​സ്, പി.​എ. ഹൈ​സ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ജെ. ഷാ​ജു, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ചി​റ​മ്മ​ൽ, പി​യൂ​സ് ചി​റ്റി​ല​പ്പ​ള്ളി, തോ​മ​സ് വാ​ക​യി​ൽ , എ​ൻ.​എ​ൽ. ഫ്രാ​ൻ​സി​സ്, കെ.​ജെ. പോ​ൾ, എ​ൻ.​ആ​ർ. ജോ​യ്, ബോ​ബ് എ​ല​വ​ത്തി​ൽ , ജെ​ഫി​ൻ ജോ​ണി, സി​സ്റ്റ​ർ റോ​സ്മേ​രി, ടോ​ണി ആ​ന്‍റ​ണി ച​ക്ര​മാ​ക്കി​ൽ, സി.​ഡി ഫ്രാ​ൻ​സി​സ്, സി. ​ജി. ജെ​യ്സ​ൺ, ലി​റ്റി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Tharppana Festival Nattuvishesham District News

Recent News

Corehub Up