കാപ്പാ കേസിൽ ജയിലിലായ ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ കോർപറേഷൻ കൗൺസിലിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കോർറേഷൻ ഓഫീസിനു മുന്നി
ഭരണം പോകില്ലെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി
തിരുവനന്തപുരം : കോർപറേഷനിലെ ബിജെപി ഭരണത്തിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കുന്ന യുഡിഎഫിൽ ആശയക്കുഴപ്പം. ഇടതുമുന്നണിയുടെ സഹകരണം വേണ്ടെന്ന ശക്തമായ നിലപാടിലാണു കോണ്‍ഗ്രസ് നേതാക്കൾ.
സംസ്ഥാനത്തു പത്തു വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ തലസ്ഥാന കോർപറേഷനിൽ ഇടതുമുന്നണിയുമായി സഹകരിക്കുന്നതു രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റാൻ സിപിഎമ്മുമായി സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലിലാണു നേതാക്കൾ.
തിങ്കളാഴ്ച യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിലും വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ചു പാർട്ടി സംസ്ഥാന നേതൃത്വം ഒരു തീരുമാനവും ജില്ലാ ഘടകത്തിനു നൽകിയിട്ടുമില്ല.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടിയാണു ഇത്തരത്തിലുള്ള നീക്കത്തിനു പിന്നിൽ. ശിവൻകുട്ടിയുടെ ഈ നിലപാടിൽ ജില്ലയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു കടുത്ത എതിർപ്പുണ്ട്.
ബിജെപിയെ താഴെയിറക്കാൻ കോണ്‍ഗ്രസുമായി ഒരു കാരണവശാലും സഹകരിക്കരുതെന്ന അഭിപ്രായമാണു ഈ നേതാക്കൾക്കുള്ളത്. ഇതിനിടെ കണ്ണമൂലയിൽനിന്നും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച പാറ്റൂർ രാധാകൃഷ്ണനുമായി സിപിഎം നേതാക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇന്നലെയും വ്യക്തമാക്കിയത്.
രാധാകൃഷ്ണൻ മേയർ സ്ഥാ നാർഥിയാകാൻ താൽപര്യപ്പെട്ടാൽ യുഡിഎഫും എൽഡിഎഫും പിന്തുണച്ചേയ്ക്കും.
Tags : Local News Nattuvishesham Thiruvananthapuram