വാഴവര: നവീകരിച്ച വാഴവര സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ വെഞ്ചരിപ്പും പൊന്തിഫിക്കല്‍ കുര്‍ബാനയും 12നു നടക്കും. രാവിലെ എട്ടിന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനു സ്വീകരണം. തുടര്‍ന്ന് നവീകരിച്ച ദേവാലയത്തിന്റെയും ബലിപീഠത്തിന്റെയും വെഞ്ചരിപ്പ്, പൊന്തിഫിക്കല്കുര്ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മെമന്റോ നല്കി ആദരിക്കും.
ഇടുക്കി രൂപതയിലെ മികച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡിനര്‍ഹനായ ജോയി കൂടകല്ലുങ്കല്, എംജി യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദ പരീക്ഷയില്‍ റാങ്കുകള്‍ നേടിയ അലീന ജോഷി പാച്ചോലില്‍, എമിലിന് ജോയി കുടകല്ലുങ്കല്‍, റോസ് മരിയ സജി മുഞ്ഞനാട്ട്, നിധി മേരി സജി മണ്ണിപ്ലാക്കല്‍ എന്നിവരോടൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയവരേയും ആദരിക്കും.
വികാരി ഫാ. തോമസ് തൈച്ചേരില്‍, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ ചിലമ്പിക്കുന്നേല്‍, കൈക്കാരന്മാരായ റെജി തോട്ടപ്പള്ളില്‍, ജോണ്സന് മുളയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Nattuvishesham District News