x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ക്കോ​ട​തി​പ്പാ​ലം നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു

വെബ് ഡെസ്ക്
Published: July 31, 2026 11:19 PM IST | Updated: July 31, 2026 11:19 PM IST

പ​ണി ന​ട​ക്കു​ന്ന ജി​ല്ലാ കോ​ട​തി​പ്പാ​ലം നി​ർ​മാ​ണം.

ആ​ല​പ്പു​ഴ: ജി​ല്ലാ​ക്കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ഓ​ണ​ക്കാ​ല ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ വ്യാ​പാ​രി​ക​ൾ.

പാ​ലം നി​ർ​മാ​ണം ക​ഴി​ഞ്ഞ ഓ​ണം, ക്രി​സ്മ​സ്, ചി​റ​പ്പ്, വി​ഷു, പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മു​ല്ല​യ്ക്ക​ൽ ചി​റ​പ്പി​ന് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന്, ര​ണ്ട് തു​രു​ത്തു​ക​ൾ​പോ​ലെ വേ​ർ​പെ​ട്ട ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് താ​ത്കാ​ലി​ക ന​ട​പ്പാ​ലം ഒ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കാ​ല​ത്ത് സ​മാ​ന​മാ​യ താ​ത്കാ​ലി​ക ഗ​താ​ഗ​ത സം​വി​ധാ​ന​മോ, ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഒ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ഓ​ണ​ക്കാ​ല ക​ച്ച​വ​ടം 30 ശ​ത​മാ​നം വ​രെ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ പ​ത്ത് പ്ര​ധാ​ന ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മു​ല്ല​യ്ക്ക​ൽ തെ​രു​വി​ൽ ഓ​ണ​ക്കാ​ല​ത്ത് വ​ലി​യ തി​ര​ക്കും ക​ച്ച​വ​ട​വും ന​ട​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം മു​ത​ൽ ക​ച്ച​വ​ട​മി​ല്ലാ​തെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ർ​ക്കാ​ർ മാ​റി​യ ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​കാ​ര​ണ​മാ​യി വൈ​കു​ന്ന​തെ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു.

അ​തി​നി​ടെ സ​ർ​വീ​സ് റോ​ഡ് ഓ​ട​യു​ടെ മു​ക​ളി​ലൂ​ടെ സ​ജ്ജ​മാ​ക്കി​യെ​ങ്കി​ലും ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ വീ​ണ്ടും ചെ​ളി​ക്കു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

 എം​എ​ൽ​എ ഇ​ട​പെ​ട​ണം


ജി​ല്ലാ​ക്കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ഇ​ത് വേ​ഗ​ത്തി​ലാ​ക്കാ​ണ​മെ​ന്നും ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ൽ എ.​ഡി. തോ​മ​സ് എം​എ​ൽ​എ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ണം. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ഒ​രു​വ​ർ​ഷം വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത് വ്യാ​പാ​രി സ​മൂ​ഹ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. അ​ടു​ത്ത മു​ല്ല​ക്ക​ൽ ചി​റ​പ്പി​ന് മു​മ്പാ​യി പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​ണ്

വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. ഒ​രു അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ നി​ല​വി​ലു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ജി​ല്ലാ​കോ​ട​തി​പ്പാ​ലം നി​ർ​മാ​ണം കാ​ര​ണം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. ജോ​ലി​ക​ൾ വൈ​കു​ന്ന​തി​ൽ എം​എ​ൽ​എ​യു​ടെ ക​ർ​ശ​ന ഇ​ട​പെ​ട​ൽ വേ​ണം. ചി​റ​പ്പി​ന് മു​മ്പ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നി‌​ർ​ദേ​ശം ന​ൽ​ക​ണം.

-പ്ര​വീ​ൺ രാ​മ​ഭ​ദ്ര​ൻ (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ്)

Tags : Construction NattuVishasham DistrictNews

Recent News

Corehub Up