x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം മ​ൾ​ട്ടി​പ്ല​ക്സ് തിയ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: October 22, 2026 11:22 PM IST | Updated: October 22, 2026 11:22 PM IST

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം മ​ന്ത്രി എം. ​ലി​ജു സ​ന്ദ​ർ​ശി​ക്കു​ന്നു

കാ​യം​കു​ളം: നാ​ടി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​യ കാ​യം​കു​ളം മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭാ ഓ​ഫിസി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗം മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണ​സ്ഥ​ലം കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റി​നൊ​പ്പം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ദ്ധ​തി എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ഥ്യമാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​സ് ചെ​യ​ർ​മാ​ൻ ആ​ല​പ്പി അ​ഷ്‌​റ​ഫും നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ​എ​സ്എ​ഫ്ഡി​സി പ്ര​തി​നി​ധി​ക​ൾ, നി​ർ​മാ​ണ​ക്ക​രാ​റു​കാ​ർ, സാ​മ്പ​ത്തി​കസ​ഹാ​യം ന​ൽ​കു​ന്ന കി​ഫ്‌​ബി ഉ​ൾ​പ്പടെ​യു​ള്ള​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ദ്ധ​തി​ക്ക് ത​ട​സ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും മ​റ്റ് ത​ട​സ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ർ​മാ​ണ​ക്ക​രാ​റു​ക​ളും അ​നു​ബ​ന്ധ നി​യ​മ​വ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച് വേ​ഗ​ത്തി​ൽ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​യം​കു​ളം തി​യറ്റ​ർ സ​മു​ച്ച​യം പ്ര​ദേ​ശ​ത്തെ ഒ​രു പ്ര​ധാ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up