x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക ക്ഷാ​മം : ച​ങ്ങ​നാ​ശേ​രി​യി​ലെ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്


Published: March 12, 2026 07:33 AM IST | Updated: March 12, 2026 07:33 AM IST

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി താ​​​​ലൂ​​​​ക്കി​​​​ലെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ലി​​​​ലേ​​​​ക്ക്. താ​​​​ലൂ​​​​ക്കി​​​​ലെ പ​​​​ത്തോ​​​​ളം ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളി​​​​ല്‍​നി​​​​ന്നാ​​​​യി വി​​​​വി​​​​ധ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ര്‍​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളും വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, 1550 രൂ​​​​പ​​​​യ്ക്ക് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​ര്‍ 2400 മു​​​​ത​​​​ല്‍ 2600 രൂ​​​​പ​​​​വ​​​​രെ ന​​​​ല്‍​കി​​​​യാ​​​​ണ് ഹോ​​​​ട്ട​​​​ലു​​ക​​​​ള്‍ ഇ​​​​ന്ന​​​​ലെ വാ​​​​ങ്ങി​​​​യ​​​​ത്. സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മ​​​​വും വി​​​​ല​​​​യി​​​​ല്‍ കു​​​​ത്ത​​​​നെ​​​​യു​​​​ണ്ടാ​​​​യ വ​​​​ര്‍​ധ​​​​ന​​​​വും ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് ഹോ​​​​ട്ട​​​​ല്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ കാ​​​​ന്‍റീ​​​​നു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി വാ​​​​ണി​​​​ജ്യ​​​​സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ന​​​​ല്‍​കാ​​​​നാ​​​​ണ് പെ​​​​ട്രോ​​​​ളി​​​​യം ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശം. ഇ​​​​വ​​​​രു​​​​ടെ ബു​​​​ക്കിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഏ​​​​ന്‍​സി​​​​ക​​​​ള്‍ പെ​​​​ട്രോ​​​​ളി​​​​യം ക​​​​മ്പ​​​​നി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ​മാ​​​​ത്ര​​​​മേ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​വൂ​​വെ​​​​ന്നും ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

സാ​​​​ധാ​​ര​​​​ണ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്ക് ദി​​​​നം​​​​പ്ര​​​​തി ര​​​​ണ്ടി​​​​നും മൂ​​​​ന്നി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വേ​​​​ണ്ടി​​​​വ​​​​രും. ദി​​​​നം​​​​പ്ര​​​​തി മൂ​​​​വാ​​​​യി​​​​രം രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ല്‍​കി​​​​യാ​​​​ണ് മൂ​​​​ന്നു സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഞ്ചി​​​​ലേ​​​​റേ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.
ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും നോ​​​​മ്പു​​​​കാ​​​​ല​​​​വു​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ക​​​​ച്ച​​​​വ​​​​ടം പൊ​​​​തു​​​​വേ കു​​​​റ​​​​ഞ്ഞ് ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍ ന​​​​ഷ്ട​​​​ത്തി​​​​ല്‍ നീ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം ഹോ​​​​ട്ട​​​​ല്‍ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യ​​​​ത്.

ബു​​​​ക്കിംഗ് 25 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം

പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ ഗാ​​​​ര്‍​ഹി​​​​ക ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പാ​​​​ച​​​​വാ​​​​ത​​​​ക ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് കെ​​​​വൈ​​​​സി​​​​യും മ​​​​സ്റ്റ​​​​റിം​​​​ഗും നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ട്ടു​​​​ണ്ട്. പാ​​​​ച​​​​ക​​വാ​​​​ത​​​​ക ഏ​​​​ജ​​​​ന്‍​സി വ​​​​ഴി​​​​യോ സ്മാ​​​​ര്‍​ട്ട് ഫോ​​​​ണ്‍ ​വ​​​​ഴി ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചോ മ​​​​സ്റ്റ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​നാ​​​​കും. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റ​​​​വി​​​​വി​​​​ല്ലാ​​​​ത്ത​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ ഏ​​​​ജ​​​​ന്‍​സി ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍ നേ​​​​രി​​​​ട്ടെ​​​​ത്തി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഒ​​​​രു സി​​​​ലി​​​​ണ്ട​​​​ര്‍ കൈ​​​​പ്പ​​​​റ്റി 25 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ക്കു​​​​മാ​​​​ത്ര​​​​മേ പാ​​​​ച​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നാ​​​​യി ബു​​​​ക്കു ചെ​​​​യ്യാ​​​​നാ​​​​കൂ എ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യും നി​​​​ല​​​​വി​​​​ല്‍വ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ബു​​​​ക്കിം​​​​ഗ് സെ​​​​ര്‍​വ​​​​റു​​​​ക​​​​ളി​​​​ലും ത​​​​ക​​​​രാ​​​​റു​​​​ക​​​​ള്‍ നേ​​​​രി​​​​ട്ട​​​​താ​​​​യി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഹോ​​​​ട്ട​​​​ല്‍ കി​​​​ച്ച​​​​ണ്‍ നേ​​​​ര​​​​ത്തെ അ​​​​ട​​​​യ്ക്കേ​​​​ണ്ടി വ​​​​രും

ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​ലാ​​​​ണ് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം നേ​​​​രി​​​​ട്ട​​​​ത്. ക​​​​ച്ച​​​​വ​​​​ടം ന​​​​ന്നേ കു​​​​റ​​​​വാ​​​​ണ്. ദി​​​​നം​​​​പ്ര​​​​തി മൂ​​​​ന്നു സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം രൂ​​​​പ അ​​​​ധി​​​​കം ന​​​​ല്‍​കി വാ​​​​ങ്ങേ​​​​ണ്ടി വ​​​​രു​​​​ന്നു. ഈ ​​​​അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ കി​​​​ച്ച​​​​ണ്‍ നേ​​​​ര​​​​ത്തേ അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ടി വ​​​​രും.

രാ​​​​ജേ​​​​ഷ് ജോ​​​​സ​​​​ഫ്
ഹോ​​​​ട്ട​​​​ല്‍ ആ​​​​ര്‍​ക്കാ​​​​ലി​​​​യ
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി

Tags : Local News Nattuvishesham Kottayam

Recent News

Corehub Up