ഇന്‍ഫാം അവലോകനയോഗം ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
കരിമണ്ണൂര്‍: ഉപോത്പന്ന നിര്‍മാണത്തിലൂടെ കാര്‍ഷികവിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും വിഷരഹിത അടുക്കളത്തോട്ട നിര്‍മാണത്തിന്റെ ഭാഗമായും ഇന്‍ഫാം കരിമണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയംഗം ജോയി തെങ്ങുംകുടിയില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, കാര്‍ഷിക ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, സെക്രട്ടറി ജെയ്സണ്‍ വാലുമ്മേല്‍, യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. എബിന് കുഞ്ചറക്കാട്ട്, സെക്രട്ടറി ജയിംസ് കാരക്കുന്നേല്‍, ട്രഷറര്‍ ബഞ്ചമിന് ജേക്കബ്,
കെ.വി. ആന്റണി, ജോളി കുമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ അംഗങ്ങളുടെ കാര്‍ഡ് വിതരണവും നടത്തി.