പ്രതീകാത്മക ചിത്രം
ഉപ്പുകുന്ന്: തീര്‍ഥാടന കേന്ദ്രമായ ഉപ്പുകുന്ന് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍ പറഞ്ഞു. തിരുനാളിനു മുന്നോടിയായി ഇന്നു വൈകുന്നേരം 4.30നു പ്രസുദേന്തിമാരുടെ കൂട്ടായ്മയും പ്രത്യേക പ്രാര്‍ഥനയും ആരാധനയും നടത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. നാളെമുതല്‍ 25 വരെ വൈകുന്നേരം 4.45നു വിശുദ്ധ കുര്‍ബാന, നൊവേന.
26നു വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍. 27നു വൈകുന്നേരം 4.30നു ലദീഞ്ഞ്, നൊവേന. അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ഇമ്മാനുവല്‍ കുന്നംകുളത്തില്‍. സന്ദേശം - ഫാ. ജോസഫ് കല്ലറയ്ക്കല്‍.
പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 10.15നു ലദീഞ്ഞ്.10.30നു കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 12.15നു പ്രദക്ഷിണം. തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഊട്ടുനേര്‍ച്ചയും നടക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ആദ്യ ദേവാലയങ്ങളിലൊന്നാണിത്.