ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ട് ആറന്മുള ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്.
ആറന്മുള; ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തോടു ചേര്‍ന്ന് സാമൂഹ്യവിരുദ്ധശല്യവും മാലിന്യം തള്ളലുമെന്ന് പരാതി. പാലത്തിനടിയിലും പാലത്തിലുമായി രാപകല്‍ ഭേദമില്ലാതെ ആളുകള്‍ അനാവശ്യമായി തമ്പടിക്കുന്നതായും മയക്കുമരുന്ന് വിപണനം അടക്കം നടക്കുന്നതുമായാണ് പരാതി. ആളൊഴിഞ്ഞ ഇടമായതിനാല്‍ സാമൂഹ്യവിരുദ്ധര്‍ പാലത്തിലും പരിസരങ്ങളിലും വിളയാടുകയാണ്.
പകല്‍ സമയങ്ങളില്‍ പാലത്തിലൂടെ ഇരുചക്രവാഹനങ്ങളില്‍ യുവാക്കള്‍ നടത്തുന്ന അതി സാഹസിക യാത്രകളും കാല്‍നട യാത്രക്കാര്‍ക്കുപോലും ഭയമുളവാക്കുന്നതാണ്. പാലത്തിന്റെ ഇരുകരകളിലുമുള്ള നടപ്പാതകളിലൂടെ പ്രഭാതത്തിലും സന്ധ്യാസമയങ്ങളിലും നടക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ നായ്ക്കളുടെ ശല്യവും വഴിവിളക്ക് ഇല്ലാത്തതും ഇവരുടെ നടപ്പ് ദുഷ്കരമാക്കുന്നു. പാലത്തിലെ വഴിവിളക്ക് നിലച്ചിട്ടു പുന സ്ഥാപിക്കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല.
ഇന്നു മുതല്‍ വള്ളസദ്യ ആരംഭിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പാലത്തിനടിയിലൂടെയാണ് ആറന്മുളയിലേക്ക് എത്തുന്നത്. ആഞ്ഞിലിമൂട്ടില്‍ കടവ്പാ ലത്തിന് സമീപമുള്ള പ്രദേശങ്ങളിലെ നദിയില്‍ മണല്‍പുറ്റുകള്‍ രൂപപ്പെട്ടിരിക്കുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാണ്. ഇതിനു മറവിലിരുന്നാണ് ലഹരി ഉപയോഗമെന്ന് പറയുന്നു. മണല്‍പുറ്റുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് വില്പനയും സജീവമാണ്. പള്ളിയോടങ്ങളുടെ യാത്രയ്ക്കു തടസമായ പുറ്റുകള്‍ ഉടന്‍ നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല.
നദിയുടെ പാലം ആരംഭിക്കുന്ന കോയിപ്രം പഞ്ചായത്തിന്റെ കടവിലും പാലം അവസാനിക്കുന്ന ആറന്മുള പഞ്ചായത്തിന്റെ കടവിലും ലഹരി വില്പന സജീവിമായിരിക്കുകയാണ്. കോയിപ്രം, ആറന്മുള പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് സ്ഥലം. അതിര്‍ത്തിമേഖലയായതിനാല്‍ ഇരു പോലീസ് സ്റ്റേഷനിലെയും പട്രോളിംഗ് വാഹനം ഇവിടേക്ക് എത്താറില്ല. ആഞ്ഞിലിമൂട്ടില്കടവില് മാലിന്യം നിക്ഷേപിക്കരുതെന്ന് ആറന്മുള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും പ്രഹസനമായി മാറുകയാണ്. സാമൂഹ്യവിരുദ്ധര്‍ ജനജീവിതത്തിനു ശല്യമായി മാറിയതോടെ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് നിവേദനം നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Tags : Nattuvishesham District News