x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ


Published: May 8, 2026 12:43 AM IST | Updated: May 8, 2026 12:43 AM IST

ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലെ കു​റു​മാ​ത്തൂ​രി​ൽ ഉ​യ​ർ​ന്ന ഫ്ല​ക്സ് ബോ​ർ​ഡ്.

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ സി​പി​എ​മ്മി​ൽ നേ​തൃ​മാ​റ്റം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും ബോ​ർ​ഡു​ക​ൾ. പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​മാ​ണ് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ ഉ​യ​ർ​ന്ന​ത്. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ കു​റു​മാ​ത്തൂ​രി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി​പ്ല​വ സൂ​ര്യ​ൻ സ​ഖാ​വ് പി. ​ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി എം. ​സ്വ​രാ​ജും എ​ന്ന വാ​ച​ക​മാ​ണ് കു​റി​ച്ച​ത്. കു​റു​മാ​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

" വ്യ​ക്തി​ക​ളാ​യ നേ​താ​ക്ക​ന്മാ​ർ നേ​താ​ക്ക​ന്മാ​രാ​യി വ​ന്ന​ത് അ​വ​ർ ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സേ​വി​ച്ച​തു കൊ​ണ്ടാ​ണ്...​ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന ജോ​ലി​വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ ആ ​നേ​താ​വി​നെ ജ​ന​ങ്ങ​ള്‍ കീ​ഴ്‌​പ്പെ​ടു​ത്തും' എ​ന്നും ബോ​ർ​ഡി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. സ്വ​രാ​ജി​ന്‍റെ​യും ജ​യ​രാ​ജ​ന്‍റെ​യും ചി​ത്ര​ത്തി​നൊ​പ്പം ഇ​എം​എ​സി​ന്‍റെ ചി​ത്ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ പി. ​ജ​യ​രാ​ജ​നെ അ​നു​കൂ​ലി​ച്ചു കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ഡൂ​രി​ലും ബോ​ർ​ഡ് ഉ​യ​ർ​ന്നി​രു​ന്നു. പി ​ജ​യ​രാ​ജ​നെ വി​ളി​ക്കൂ, പാ​ർ​ട്ടി​യെ ര​ക്ഷി​ക്കൂ എ​ന്നാ​ണ് ബോ​ർ​ഡി​ൽ കു​റി​ച്ച​ത്.

പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്രം: സി​പി​എം

ത​ളി​പ്പ​റ​ന്പ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ രാ​ത്രി​യി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ചും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യും പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​മെ​ന്ന് രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് സി​പി​എം ത​ളി​പ്പ​റ​ന്പ് ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ സ​ന്തോ​ഷ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ആ​ശ​യ പ്ര​ചാ​ര​ണ​വേ​ദി​യും രാ​ഷ്‌ട്രീ​യാ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​വു​മാ​യാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടിയു​ടെ അ​വ​സാ​ന​മാ​ണെ​ന്ന് ക​രു​തു​ന്ന​ത്‌ തെ​റ്റാ​ണ് . ഈ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ​യും ജി​ല്ല സെ​ക്ര​ട്ട​റി​യെ​യും ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഒ​റ്റ​പ്പെ​ട്ട ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​രു​വി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് പാ​ർ​ട്ടി വി​രു​ദ്ധ​രാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​യ​ണം.

പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ കാ​ത്തുനി​ൽ​ക്കു​ന്ന വ​ല​തു​പ​ക്ഷ​ക്കാ​ർ ഇ​ത് അ​വ​സ​ര​മാ​യി ക​ണ്ട് പോ​സ്റ്റ​റൊ​ട്ടി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്‍റുക​ളാ​യും പോ​സ്റ്റു​ക​ളാ​യും പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെന്നും സന്തോഷ് പറഞ്ഞു.

 

Tags : CPM has put nattuvishesham local news

Recent News

Corehub Up