പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഈ മാസം 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാനകമ്മറ്റിയുടെ ഭാഗമായി കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് കെ.പി.കേശവമേനോന് ഹാളില്‍ നടക്കും.
കോഴിക്കോട്ടെ എഴുത്തുകാര്‍, പ്രഭാഷകര്‍, കവികള്‍, സിനിമ- നാടക കലാകാരന്മാര്, പാട്ടുകാര്‍ തുടങ്ങിയവര്‍ അണിചേരും.
ഫാസിസം, സംസ്കാരം, പ്രതിരോധം എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്, ഇന്ദുമേനോന്, ഡോ.കെ.എം.അനില്‍, കെ.ഇ.എന്‍, ഷീല ടോമി, പി.കെ.സുനില്‍കുമാര്‍, ഒ.പി.സുരേഷ്, സുനില്‍ അശോകപുരം, ഡോ.പി.കെ.പോക്കര്, പുരുഷന് കടലുണ്ടി, വിമീഷ് മണിയൂര്‍, ജാനമ്മ കുഞ്ഞുണ്ണി, ഐസക് ഈപ്പന്, വില്‍സണ്‍ സാമുവല്‍, കെ.ആര്.മോഹന്‍ദാസ്, ജയപ്രകാശ് കാര്യാല്‍, ടി.സുരേഷ്ബാബു, സതീഷ് കെ. സതീഷ്, കെ.സലാം, വിജയന് കോവൂര്‍, എ.രത്നാകരന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. മെഹബൂബ് അറിയിച്ചു.